newsroom@amcainnews.com

താരിഫ് പ്രതിസന്ധി: സ്റ്റീൽ വ്യവസായത്തിന് പിന്തുണയുമായി കാനഡ

യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ കനത്ത താരിഫുകൾക്ക്‌ പിന്നാലെ കാനഡയിലെ സ്റ്റീൽ വ്യവസായത്തിന്‌ പിന്തുണ നൽകാനുള്ള പുതിയ നടപടികൾ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ ജൂണിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനേഡിയൻ സ്റ്റീലിന് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത്.

വിദേശ സ്റ്റീൽ ഇറക്കുമതി പരിമിതപ്പെടുത്താനും അന്തർ-പ്രവിശ്യാ റെയിൽ ചരക്ക് കൂലി കുറയ്ക്കാനുമാണ് ഫെഡറൽ സർക്കാരിൻ്റെ ലക്ഷ്യം. കനേഡിയൻ തന്ത്രപ്രധാന വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും അവശ്യമാറ്റങ്ങൾ വരുത്തുന്നതിനുമുള്ള പുതിയ നടപടികൾ കാർണി പ്രഖ്യാപിക്കുമെന്നാണ് സൂചന. കാനഡയുമായി സ്വതന്ത്ര വ്യാപാര കരാറുകളില്ലാത്ത (Non-FTA) രാജ്യങ്ങളിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിയുടെ ക്വാട്ട, 2024 ലെ അളവിൽ നിന്ന് 50 ശതമാനത്തിൽ നിന്നും 20 ശതമാനമായി വെട്ടിക്കുറയ്ക്കും. ഇതോടെ ആഭ്യന്തര വിപണിയിലെ വിടവ് നികത്താനും അതുവഴി കനേഡിയൻ സ്റ്റീൽ നിർമ്മാതാക്കളെ സഹായിക്കാനും കഴിയും. ഏകദേശം 85.4 കോ‌‍ടി ഡോളറിൻ്റെ അധിക ഡിമാൻഡ് സൃഷ്ടിക്കുമെന്നാണ്‌ കണക്കുക്കൂട്ടുന്നത്‌. സ്വതന്ത്ര വ്യാപാര കരാറുകളുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കുന്നതിനും പദ്ധതിയുണ്ട്‌. അന്തർ-പ്രവിശ്യാ സ്റ്റീൽ ഷിപ്പിംഗിനായുള്ള റെയിൽ ചരക്ക് കൂലി 50 ശതമാനം കുറയ്ക്കാൻ സർക്കാർ സിഎൻ റെയിലുമായി (CN Rail) ചേർന്ന് പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറഞ്ഞ നിരക്ക് നൽകാൻ സിഎൻ റെയിലിന് കഴിയുന്നില്ലെങ്കിൽ, സർക്കാർ സബ്‌സിഡി നൽകും.

You might also like

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Top Picks for You
Top Picks for You