newsroom@amcainnews.com

വിദേശ വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് ടാക്‌സ്: പുതിയ നടപടിയുമായി ലണ്ടന്‍

ലണ്ടന്‍ നഗരത്തില്‍ താമസത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് ടാക്‌സ് (വിനോദസഞ്ചാര നികുതി) ഏര്‍പ്പെടുത്താന്‍ നീക്കം. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ‘ഇംഗ്ലിഷ് ഡെവല്യൂഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബില്ലിലാണ്’ ഇതുസംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. ബില്‍ പാസായാലുടന്‍ നികുതി നടപ്പാക്കാന്‍ മേയര്‍ സാദിഖ് ഖാന്‍ കാത്തിരിക്കുകയാണ്. ടൂറിസ്റ്റ് ടാക്‌സ് നടപ്പിലാക്കുന്നതിലൂടെ കൗണ്‍സിലിന്റെ വരുമാനം പ്രതിവര്‍ഷം കുറഞ്ഞത് 240 മില്യന്‍ പൗണ്ട് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024-ല്‍ ഏകദേശം 89 ദശലക്ഷം സഞ്ചാരികളാണ് ലണ്ടന്‍ നഗരത്തില്‍ താമസിച്ച് മടങ്ങിയത്. ഇവര്‍ക്കെല്ലാം താമസത്തിന് ചെറിയൊരു നികുതി ചുമത്തിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്നത് വലിയൊരു തുകയായിരിക്കും.

നിലവില്‍ ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയായ ജി-7 രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താത്ത ഏക രാജ്യം ബ്രിട്ടനാണ്. ന്യൂയോര്‍ക്ക്, പാരീസ്, ടോക്കിയോ, മ്യൂണിക്ക്, മിലാന്‍, ടൊറന്റോ തുടങ്ങിയ വന്‍ നഗരങ്ങളെല്ലാം ടൂറിസ്റ്റുകള്‍ക്ക് രാത്രി താമസത്തിന് പ്രത്യേക ലെവി ചുമത്തുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു ദിവസം താമസിക്കുന്നതിന് സഞ്ചാരികള്‍ 14.86 പൗണ്ടാണ് ലെവിയായി നല്‍കേണ്ടത്. ഇതുവഴി സിറ്റി കൗണ്‍സില്‍ പ്രതിവര്‍ഷം 493 മില്യന്‍ പൗണ്ടാണ് സമാഹരിക്കുന്നത്. ടോക്കിയോയില്‍ എല്ലാ സ്റ്റേ ബുക്കിങ്ങുകള്‍ക്കും ഫ്‌ലാറ്റ് റേറ്റില്‍ പ്രത്യേക നികുതിയുണ്ട്. ഫ്രാന്‍സിലും ഇറ്റലിയിലും താമസസ്ഥലത്തിന്റെ ഗ്രേഡിങ് അനുസരിച്ചും ലൊക്കേഷന്‍ അനുസരിച്ചും വ്യത്യസ്തമായ നിരക്കിലാണ് ലെവി ഈടാക്കുന്നത്.

You might also like

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

Honda's third electric scooter 'QC3' in the market

ഹോണ്ടയുടെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ ‘ക്യൂസി3’ വിപണിയിൽ

Top Picks for You
Top Picks for You