newsroom@amcainnews.com

നയതന്ത്ര തർക്കത്തെത്തുടർന്ന് നിർത്തിവെച്ച വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇന്ത്യയും കാനഡയും

യതന്ത്ര തർക്കത്തെത്തുടർന്ന് നിർത്തിവെച്ച വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇന്ത്യയും കാനഡയും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.

2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 50 ബില്യൺ യുഎസ് ഡോളറാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPE) ചർച്ചകൾ ആരംഭിക്കാൻ ഇരുനേതാക്കളും സമ്മതിച്ചു. ജോഹന്നാസ്ബർഗിൽ നടന്ന ജി-20 ഉച്ചകോടിയുടെയും, ജൂണിൽ കാനഡയിൽ നടന്ന ജി-7 ഉച്ചകോടിയുടെയും ഇടയിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

വ്യാപാരം, പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യ, ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും നേതാക്കൾ തമ്മിൽ ധാരണയായി. പരസ്പര ബഹുമാനം, നിയമവാഴ്ച, ജനാധിപത്യ മൂല്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുത്തിനെ കുറിച്ചും ഇരുവരും സംസാരിച്ചു.

നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിൻ്റെ ഭാഗമായി, പുതിയ ഹൈക്കമ്മീഷണർമാരെ എത്രയും വേഗം നിയമിക്കാനും മോദിയും കാർണിയും തീരുമാനിച്ചു. 2023-ൽ നിജ്ജാറിൻ്റെ കൊലപാതകത്തെത്തുടർന്ന് വഷളായ ബന്ധം മെച്ചപ്പെടുത്താനും, തകർന്ന ഉഭയകക്ഷി ബന്ധത്തിൽ സ്ഥിരത പുനഃസ്ഥാപിക്കാനുമുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.

You might also like
High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

India expresses readiness for treaty talks with Canada, eyes Rs 4.65 lakh crore trade

കാനഡയുമായി ധാരണാപത്ര ചർച്ചകൾക്ക് തയാറായി ഇന്ത്യ; 4.65 ലക്ഷം കോടി രൂപയുടെ വ്യാപാരം ലക്ഷ്യം

Ashlyn Harris, Katie Couric and Sophia Bush Are in Montauk, Plus Hudson Williams, Serena Williams and More

ആഷ്‌ലിൻ ഹാരിസ്, കേറ്റി കോറിക്, സോഫിയ ബുഷ് എന്നിവർ മോൺടോക്കിൽ; കൂടെ ഹഡ്സൺ വില്യംസും സെറീന വില്യംസും മറ്റ് പ്രമുഖരും

Keyboard Artist Mahesh Passes Away After Falling into Construction Pit

നിർമാണ കുഴിയിൽ വീണ് കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

One Vanderbilt dethrones Empire State Building as king of NYC’s observation decks after 95 years

95 വർഷത്തെ രാജവാഴ്ചയ്ക്ക് വിരാമം: ന്യൂയോർക്കിന്റെ പുതിയ വ്യൂവിംഗ് ഡെക്ക് രാജാവായി ‘വൺ വാൻഡർബിൽറ്റ്’

Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

Top Picks for You
Top Picks for You