newsroom@amcainnews.com

സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ട്രംപ്; തീരുമാനം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർഥനയെ തുടർന്ന്

വാഷിങ്ടൻ: സുഡാനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർഥനയെ തുടർന്നാണു ട്രംപിന്റെ തീരുമാനം. തങ്ങൾ വിഷയത്തിൽ പ്രവർത്ത‌ിക്കാൻ തുടങ്ങിയെന്ന് സൗദി നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.

‌രണ്ടര വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ നേരിട്ടുള്ള സമ്മർദ്ദം ആവശ്യമാണെന്നാണു സൗദി കിരീടാവകാശി വിശ്വസിക്കുന്നത്. കഴിഞ്ഞ മാസം ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരുന്നതിൽ ട്രംപ് വഹിച്ച പങ്കാണിതിന് കാരണം.

സുഡാനീസ് സായുധ സേനയും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും ‌ആർഎസ്എഫും തമ്മിലുള്ള അധികാര വടംവലിയുടെ ഫലമായി 2023ലാണു സുഡാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വംശീയ അതിക്രമങ്ങൾ നിറഞ്ഞ കൂട്ടക്കൊലകൾക്കും വ്യാപകമായ നാശത്തിനും വലിയ തോതിലുള്ള ജനങ്ങളുടെ പലായനത്തിനും സംഘർഷം കാരണമായി.

You might also like

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

Top Picks for You
Top Picks for You