newsroom@amcainnews.com

ജലക്ഷമതാ പദ്ധതി: പൊതുജനാഭിപ്രായം തേടി സിറ്റി ഓഫ് കാൽഗറി

ജനസംഖ്യ വർധനയ്‌ക്കൊപ്പം കാലാവസ്ഥ വ്യതിയാനവും കാരണം, പരിഷ്കരിച്ച ജലസംരക്ഷണ പദ്ധതിയിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി കാൽഗറി സിറ്റി. 2026-ഓടെ ജലത്തിൻ്റെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനുള്ള മാർഗ്ഗരേഖയാണ് ജലക്ഷമതാ പദ്ധതി (Water Efficiency Plan). അടുത്ത 10 വർഷത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യ 20 ലക്ഷത്തിലെത്തുമെന്നാണ് സിറ്റിയുടെ കണക്കുകൂട്ടൽ. വർധിക്കുന്ന താപനിലയും മഴയിലെ മാറ്റങ്ങളും കാരണം ജലസംരക്ഷണം നിർണായകമാണെന്ന് സിറ്റി ഓഫ് കാൽഗറി അധികൃതർ വ്യക്തമാക്കി.

2024-ൽ ഉണ്ടായ പ്രധാന പൈപ്പ് പൊട്ടൽ പോലുള്ള അടിയന്തര ഘട്ടങ്ങൾ മുന്നിൽക്കണ്ടാണ് പദ്ധതിക്ക് രൂപം നൽകുന്നത്. 2023-ൽ അംഗീകരിച്ച വരൾച്ചാ പ്രതിരോധ പദ്ധതിയുടെ തുടർച്ചയാണിത്. മുമ്പ്, “30-ഇൻ-30” പദ്ധതിയിലൂടെ ആളോഹരി ജലഉപയോഗം ഗണ്യമായി കുറയ്ക്കാൻ കാൽഗറിയ്ക്ക് സാധിച്ചിരുന്നു. പൊതുജനങ്ങളുടെ അനുഭവങ്ങളും ആശയങ്ങളും 2026-ലെ ഈ പദ്ധതിയുടെ രൂപരേഖയെ സ്വാധീനിക്കും. ഡിസംബർ 7 വരെ പൗരന്മാർക്ക് engage.calgary.ca/waterefficiency എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

You might also like

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

Top Picks for You
Top Picks for You