newsroom@amcainnews.com

ബജറ്റ് ചർച്ച: നികുതി കുറയ്ക്കുമെന്ന് കാൽഗറി മേയർ

അടുത്ത വർഷത്തേക്കുള്ള നിർദ്ദിഷ്ട ബജറ്റ് ചർച്ച ചെയ്ത് കാൽഗറി സിറ്റി കൗൺസിൽ. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന യോഗത്തിലായിരുന്നു ചർച്ച. 820 കോടി ഡോളറിന്റെ ബജറ്റിൽ 460 കോടി പ്രവർത്തനച്ചെലവും 360 കോടി മൂലധന നിക്ഷേപവും ബജറ്റിൽ ഉൾപ്പെടുന്നു. നികുതി വർധന പകുതിയായി കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ ജെറോമി ഫാർക്കാസ് പറഞ്ഞു. പൊതുസുരക്ഷ, ട്രാൻസിറ്റ്, ഭവനം തുടങ്ങിയ മേഖലകളിൽ ആവശ്യമായ നിക്ഷേപം ഉറപ്പാക്കിക്കൊണ്ട് നികുതിഭാരം കുറയ്ക്കുക എന്നതാണ് കൗൺസിലിന്റെ ലക്ഷ്യം. എന്നാൽ, ബജറ്റ് പരിഷ്കരണത്തിനുള്ള സാധ്യതകൾ പരിമിതമാണെന്ന് അദ്ദേഹം സമ്മതിച്ചു.

ചെലവ് കുറഞ്ഞ വീടുകൾ, പൊലീസ് സർവീസിനുള്ള ഫണ്ട്, ട്രാൻസിറ്റ് മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള നിക്ഷേപങ്ങൾ തുടങ്ങിയവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ശരാശരി 3.6% പ്രോപ്പർട്ടി ടാക്സ് വർധന ബജറ്റിൽ നിർദ്ദേശിക്കുന്നു. ഇത് ശരാശരി വീട്ടുടമയ്ക്ക് 5.4% അധിക ഭാരമാകും.

You might also like
Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Top Picks for You
Top Picks for You