newsroom@amcainnews.com

അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നു; ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആർസിഎംപി

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിൽ അക്രമ സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, കൂടുതൽ ഉദ്യോഗസ്ഥരെ അവിടേക്ക് നിയോഗിച്ച് ആർസിഎംപി. ഇതിൻ്റെ ഭാഗമായി യൂണിഫോം ഗാങ് എൻഫോഴ്സ്മെൻ്റ് ടീം, കംബൈൻഡ് ഫോഴ്സസ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് യൂണിറ്റ് പോലുള്ള പ്രത്യേക ടീമുകൾ പ്രാദേശിക ഉദ്യോഗസ്ഥരോടൊപ്പം ചേരും. ഏകദേശം 12,400 ആളുകൾ താമസിക്കുന്ന ഈ ചെറിയ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെടിവെപ്പുകളുടെ പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. ഇത് ഒരാളുടെ മരണത്തിനും ഇടയാക്കി. ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണങ്ങളെല്ലാം ഉണ്ടായിട്ടുള്ളതെന്നാണ് പോലീസ് കരുതുന്നത്.

കുറച്ച് വർഷങ്ങളായി ഡോസൺ ക്രീക്കിൽ അക്രമ സംഭവങ്ങളും കുറ്റകൃത്യങ്ങളും കൂടിവരികയാണ്. 2021 മുതൽ 11 പേരെ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. 2014-ൽ നഗരത്തിൽ ഒരൊറ്റ കൊലപാതകം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. അക്രമ സംഭവങ്ങൾക്ക് ഉത്തരവാദികളായവരെ പിടികൂടുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് RCMP ഇൻസ്പെക്ടർ സ്റ്റീവ് മക്ലിയോഡ് പറഞ്ഞു. ശക്തമായ നിയമ നിർവ്വഹണത്തിലൂടെ ഡോസൺ ക്രീക്കിൻ്റെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

ആഭ്യന്തര കലാപത്തെത്തുടർന്ന് സുഡാനിൽ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ കൊലചെയ്യപ്പെട്ടു

കാർബൺ ടാക്സ് കുറയ്ക്കും: ന്യൂബ്രൺസ്‌വിക്ക് സർക്കാർ

താരിഫ് വിരുദ്ധ പരസ്യം പിന്‍വലിക്കാന്‍ കാര്‍ണി ആവശ്യപ്പെട്ടതായി ഡഗ്‌ ഫോർഡ്‌

പുതിയ സിഇസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 1,000 പിആർ ഇൻവിറ്റേഷൻ

ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റുഡന്റ് വീസ അപേക്ഷ കാനഡ വൻതോതിൽ നിരസിക്കുന്നു

എഡ്മൻ്റൺ നിവാസികളിൽ പകുതിയിലധികം പേരും കുടിയേറ്റം നഗരത്തിന് ഗുണകരമല്ലെന്ന് വിശ്വസിക്കുന്നവർ

Top Picks for You
Top Picks for You