ദുർബലരായ ആളുകളെ സഹായിക്കാൻ സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖകൾ നിർമ്മിച്ച ഏഴുപേർക്കെതിരെ കേസ്. ഏപ്രിൽ 25 നാണ് എൽഡർ ആൻഡ് വൾനറബിൾ അഡൽറ്റ് യൂണിറ്റ് ഈ കേസിൽ അന്വേഷണം തുടങ്ങിയത്. ഈ പ്രതികളെല്ലാം തന്നെ ദുർബലരായ ആളുകളെ സഹായിക്കുന്ന പി.എസ്. ഡബ്ല്യു അംഗങ്ങളായി പ്രവർത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. 22 നും 48 നും ഇടയിൽ പ്രായമുള്ള 12 പേർക്കെതിരെയാണ് കേസെടുത്തത്.
നിയമനത്തിന് മുമ്പുള്ള പരിശോധനയിൽ കമ്പനി അധികൃതർ പുലർത്തിയ ജാഗ്രതയാണ് വ്യാജ വിദ്യാഭ്യാസ രേഖകൾ കണ്ടെത്താൻ കാരണം. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ 613-236-122 എന്ന നമ്പറിൽ ബന്ധപ്പെടണം.







