ഓട്ടവ: വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് തൊഴിൽ മന്ത്രി പാറ്റി ഹൈഡു. ഫെഡറൽ സർക്കാരുമായി സെക്ടറൽ വേതന സപ്ലിമെൻ്റ് കരാറുകൾ നിലവിലില്ലാത്ത പ്രവിശ്യകളിലെ തൊഴിലാളികൾക്ക് ഈ നികുതി ഇളവിലൂടെ പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും. ബി.സി. (BC), ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, നോർത്ത് വെസ്റ്റ് ടെറിട്ടറീസ് എന്നീ പ്രവിശ്യകളിൽ മാത്രമാണ് നിലവിൽ പി.എസ്.ഡബ്ല്യുമാർക്ക് വേതന കരാറുകളുള്ളത്. മറ്റെല്ലാ പ്രവിശ്യകളിലെയും പി.എസ്.ഡബ്ല്യുമാർക്ക് ഈ നികുതി ഇളവിന് അർഹതയുണ്ടാകും. ഈ നികുതി ഇളവ് 2026-ൽ ആരംഭിച്ച് അഞ്ച് വർഷത്തേക്ക് തുടരും.
.
നിർമ്മാണ മേഖലയിലെ അപ്രൻ്റിസ് പരിശീലന പരിപാടിക്ക് അടുത്ത മൂന്ന് വർഷത്തേക്ക് $75 മില്യൺ ഡോളർ ഫണ്ട് അനുവദിക്കും. വിദേശ പ്രൊഫഷണലുകൾക്ക് വേഗത്തിൽ അംഗീകാരം നല്കുന്നതിനായി പ്രവിശ്യകളുമായി ചേർന്ന് പ്രവർത്തിക്കാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി നിലവിലുള്ള തൊഴിൽ വകുപ്പ് ഫണ്ടിൽ നിന്ന് $97 മില്യൺ ഡോളർ അനുവദിക്കും. വരാനിരിക്കുന്ന ബഡ്ജറ്റ് ബില്ലിൽ, ഫെഡറൽ നിയന്ത്രണത്തിലുള്ള തൊഴിലിടങ്ങളിൽ നോൺ-കോമ്പീറ്റ് കരാറുകളുടെ (non-compete agreements) ഉപയോഗം നിയന്ത്രിക്കുന്നതിനായി കനേഡിയൻ ലേബർ കോഡിൽ ഒരു ഭേദഗതിയും ഉൾപ്പെടുത്തും.







