newsroom@amcainnews.com

സസ്‌കാച്ചെവനിൽ നിയമവിരുദ്ധമായ കുടിയേറ്റ പദ്ധതികളുടെ പേരിൽ ഏജൻ്റുമാർ ആളുകളെ കബളിപ്പിക്കുന്നു; കെണിയിൽ വീണ നിരവധി കുടുംബങ്ങൾക്ക് പണം നഷ്ടമായി

സ്‌കാച്ചെവനിൽ കുടിയേറ്റ തട്ടിപ്പ്. ഏജൻ്റുമാരുടെ കെണിയിൽ വീണ് നിരവധി കുടുംബങ്ങൾക്ക് പണം നഷ്ടമായി. കാനഡയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിൽ നിയമവിരുദ്ധമായ കുടിയേറ്റ പദ്ധതികളുടെ പേരിൽ ഏജൻ്റുമാർ ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ പുറത്തു വരികയാണ്. സ്ഥിര താമസത്തിനായി ശ്രമിച്ച ഒരു ചൈനീസ് കുടുംബം, ഒരു കൺസൾട്ടൻ്റുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഏകദേശം 33 ലക്ഷം ഇന്ത്യൻ രൂപ നൽകിയിട്ടും പി ആർ ലഭിച്ചില്ല. ഏജൻ്റുമാർ പണം തട്ടിയെടുക്കുന്നതായാണ് റിപ്പോർട്ട്.

കുടിയേറ്റ നടപടികൾക്കായി ഏകദേശം 91 ലക്ഷം ഇന്ത്യൻ രൂപ വരെ നൽകാനുള്ള കരാറുകൾ ഈ കൺസൾട്ടൻ്റുമാർ തയ്യാറാക്കിയിരുന്നു. എന്നാൽ പല അപേക്ഷകളും ഒടുവിൽ നിരസിക്കപ്പെടുകയും പണം നഷ്ടപ്പെട്ട് കുടുംബങ്ങൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു. കുടിയേറ്റ കൺസൾട്ടൻ്റുമാരുടെ ഈ ചൂഷണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന ആവശ്യമുയരുന്നുണ്ട്.

കാനഡയിൽ കുടിയേറ്റ സേവനങ്ങൾ നൽകുന്ന കൺസൾട്ടൻ്റുമാരെ നിയന്ത്രിക്കുന്ന റെഗുലേറ്ററി ബോഡി, തങ്ങളുടെ ലൈസൻസികൾ ന്യായമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് നിർബന്ധിക്കുന്നുണ്ടെങ്കിലും, ന്യായമായ ഫീസിൻ്റെ പരിധി എത്രയാണെന്ന് വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടു. കൂടാതെ, കുടിയേറ്റ ഏജൻ്റുമാർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഫീസ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാൻ നിലവിലെ സംവിധാനത്തിന് സാധിക്കുന്നില്ല. തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും, കൺസൾട്ടൻ്റുമാരുടെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ അധികാരങ്ങൾ റെഗുലേറ്ററി ബോഡിക്ക് നൽകണമെന്നാണ് വിദഗ്ദ്ധർ ആവശ്യപ്പെടുന്നത്.

You might also like
Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

Missing NYC grandma found dead in Las Vegas drainage ditch as surveillance captures her ‘collapsing’ during final moments: cops

ന്യൂയോർക്കിൽ നിന്ന് കാണാതായ വൃദ്ധയെ ലാസ് വെഗാസിൽ മരിച്ച നിലയിൽ കണ്ടെത്തി

Bethlehem Kudumba Unit: An Onam entertainer filling theaters with laughter and romance

ബെത്‌ലഹേം കുടുംബ യൂണിറ്റ്: തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറയ്ക്കുന്ന ഓണം എന്റർടെയ്നർ

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

ബിസിയിലെ സ്‌കൂളുകളിൽ പഞ്ചാബി താളം: ഭംഗ്രയ്ക്ക് ഔദ്യോഗിക പാഠ്യപദ്ധതി പദവി

India's IndiGo systems restored after booking problems for second time this week

ബുക്കിംഗ് തടസ്സങ്ങൾക്ക് ശേഷം ഇൻഡിഗോയുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു; ഈ ആഴ്ച ഇത് രണ്ടാം തവണ

Top Picks for You
Top Picks for You