newsroom@amcainnews.com

അലർജി സാധ്യത: അമേരിക്കയിൽ കിംച്ചി & ടോഫു കിംബാപ് തിരിച്ചു വിളിച്ചു

അമേരിക്കയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ‘ആൽഡി’ തങ്ങളുടെ ജനപ്രിയ ഉൽപ്പന്നമായ ‘ഫൂഷ്യ ഏഷ്യൻ ഇൻസ്പിരേഷൻസ് കിംച്ചി & ടോഫു കിംബാപ്’ (Fusia Asian Inspirations Kimchi & Tofu Kimbap) വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. പാക്കറ്റിൽ രേഖപ്പെടുത്താതെ മത്സ്യം (ട്യൂണ) അടങ്ങിയിട്ടുണ്ടെന്നും ഇത് അലർജിക്ക് കാരണമായേക്കാമെന്നും യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ന്യൂയോർക്ക്, ടെക്സസ്, ഒഹായോ, പെൻസിൽവേനിയ ഉൾപ്പെടെ യു എസിലെ 20 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ആൽഡി സ്റ്റോറുകളിൽ ഈ ഉൽപ്പന്നം വിതരണം ചെയ്തിട്ടുണ്ട്. 2027 ഒക്ടോബർ 8, എക്സ്പെയറി ഡേറ്റ് ഉള്ള 8.1 ഔൺസ് പാക്കറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. പാക്കിങ് സമയത്തുണ്ടായ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നും ഇതുവരെ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഈ ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കൾ ഉപേക്ഷിക്കുകയോ സ്റ്റോറുകളിൽ തിരികെ നൽകണമെന്നും കമ്പനി നിർദ്ദേശിച്ചു.

You might also like
The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

Top Picks for You
Top Picks for You