newsroom@amcainnews.com

യുഎസിലെ സൈന്യത്തിന്റെ സ്ഫോടകവസ്തു നിർമാണ കേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധി മരണം, ചിലരെ കാണാതായി

ടെനിസി: സൈന്യത്തിന്റെ സ്ഫോടകവസ്തു നിർമാണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തു. നാഷ്‌വില്ലിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഹിക്ക്‌മാനിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശമാകെ കത്തികരിഞ്ഞ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കെട്ടിടത്തിന് കാര്യമായ കേടുപാടു സംഭവിച്ചു.

രക്ഷാപ്രവർത്തനം നടക്കുകയാണ്. സ്ഫോടനങ്ങൾ തുടരുന്നതിനാൽ സ്ഥലത്തേക്ക് പ്രവേശിക്കാൻ തടസ്സങ്ങൾ നേരിടുന്നതായി രക്ഷാപ്രവർത്തകർ എഎഫ്പിയോട് പറഞ്ഞു. വലിയ ശബ്ദം കേട്ടതായി പരിസരവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. നാഷ്‌വില്ലിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയാണ് നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

You might also like

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Top Picks for You
Top Picks for You