newsroom@amcainnews.com

ക്രൌൺ റോയലിനെയും സ്മിർനോഫിനെയും LCBO-യിൽനിന്ന് പിൻവലിക്കുമെന്ന ഭീഷണിയുമായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

ഒന്റാരിയോ: ബ്രിട്ടീഷ് ആസ്ഥാനമായുള്ള മദ്യ നിർമ്മാതാക്കളായ ഡയാജിയോയുമായള്ള പോരാട്ടം കടുപ്പിക്കാനുറച്ച് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. കമ്പനിയുടെ ഉല്പന്നങ്ങളായ ക്രൌൺ റോയലിനെയും സ്മിർനോഫിനെയും LCBO-യിൽ നിന്ന് പിൻവലിക്കുമെന്നാണ് ഡഗ് ഫോർഡിൻ്റെ പുതിയ ഭീഷണി. ഒൻ്റാരിയോയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനശാലയും ലോകത്ത് ഏറ്റവും കൂടുതൽ മദ്യം വാങ്ങുന്ന സ്ഥാപനങ്ങളിൽ ഒന്നുമാണ് LCBO.

ആംഹെസ്റ്റ്ബർഗിലെ (Amherstburg) ഒരു ബോട്ടിലിംഗ് പ്ലാൻ്റ് 2026 ഫെബ്രുവരിയോടെ അടച്ചുപൂട്ടാൻ ഡയാജിയോ കമ്പനി തീരുമാനിച്ചിരിന്നു. ഇതിനെ തുടർന്നാണ് ഫോർഡ് കമ്പനിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. പ്ലാൻ്റ് പൂട്ടിയാൽ 170 ജീവനക്കാരെ ബാധിക്കുമെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും ഫോർഡ് ആരോപിച്ചു. പ്രതിഷേധ സൂചകമായി,ഒരു വാർത്താ സമ്മേളനത്തിനിടെഒരു കുപ്പി ക്രൌൺ റോയൽ വിസ്കി മുഴുവൻ പുറത്തേക്കൊഴുക്കി കളഞ്ഞത് വൈറലായിരുന്നു.

തിങ്കളാഴ്ച ക്യുബെക് സിറ്റിയിൽ നടന്ന നേതാക്കളുടെ ഉച്ചകോടിയിൽ, ഡയാജിയോ നിർമ്മിത ഉൽപ്പന്നങ്ങൾ സ്റ്റോർ ഷെൽഫുകളിൽ നിന്ന് പിൻവലിക്കുമെന്ന ഭീഷണി ഫോർഡ് ആവർത്തിച്ചു. ഇതിൻ്റെയെല്ലാം ഉത്തരവാദിത്തം കമ്പനിയുടമകൾക്ക് ആയിരിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇത് LCBO-ക്ക് തൊഴിൽ നഷ്ടമോ വരുമാന നഷ്ടമോ ഉണ്ടാക്കില്ല. തൊഴിലുകളും വരുമാനവും നഷ്ടപ്പെടുത്തുന്നത് ഡയാജിയോയ്ക്ക് മാത്രമാണെന്നും ഫോർഡ് പറഞ്ഞു. പ്ലാൻ്റിലെ അവസാനത്തെയാൾ പുറത്തിറങ്ങുമ്പോൾ തന്നെ ഞങ്ങൾ ക്രൗൺ റോയലിനെ ഷെൽഫുകളിൽ നിന്ന് പിൻവലിക്കുമെന്ന് ഫോർഡ് മുന്നറിയിപ്പ് നൽകി.

You might also like
'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Top Picks for You
Top Picks for You