newsroom@amcainnews.com

ഒൻ്റാരിയോയിൽ ലിഥിയം അയേൺ ബാറ്ററികളുമായി ബന്ധപ്പെട്ട തീപിടിത്തങ്ങൾ വർധിക്കുന്ന; ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സ്

ലിഥിയം അയേൺ ബാറ്ററികളുമായി ബന്ധപ്പെട്ട തീപിടിത്തങ്ങൾ ഒൻ്റാരിയോയിൽ കൂടുകയാണ് ഫയർഫോഴ്സ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഫോണുകൾ, പവർ ടൂളുകൾ, ഇ-ബൈക്കുകൾ, സ്കൂട്ടറുകൾ തുടങ്ങിയ വീട്ടുപകരണങ്ങളിൽ ലിഥിയം-അയൺ ബാറ്ററികൾ സാധാരണമായതോടെ, പ്രവിശ്യയിലുടനീളം അതുമായി ബന്ധപ്പെട്ട തീപിടിത്തങ്ങളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് ഒൻ്റാരിയോ ഫയർ മാർഷൽ ജോൺ പെഗ്ഗ് പറഞ്ഞു. ബാറ്ററികൾ അമിതമായി ചൂടാകുന്നതാണ് ഇതിൻ്റെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിഥിയം-അയൺ ബാറ്ററികൾ സാധാരണ ബാറ്ററികൾ പോലെയല്ലെന്ന് പെഗ്ഗ് വിശദീകരിച്ചു. അവ കേടാകുമ്പോൾ, നിമിഷങ്ങൾക്കുള്ളിൽ പടർന്നുപിടിക്കുന്നതും കനത്ത തീയും വിഷപ്പുകയും പുറത്തുവിടുന്നതുമായ ചെയിൻ റിയാക്ഷന് കാരണമാകും. ടൊറൻ്റോയിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരം സംഭവങ്ങൾ 160 ശതമാനം വർധിച്ചു. 2025-ൽ മാത്രം 40 കേസുകൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. ലിഥിയം-അയൺ ബാറ്ററി മൂലമുണ്ടാകുന്ന തീപിടിത്തങ്ങൾ ഫയർ സർവീസിന് പുതിയ വെല്ലുവിളിയാണെന്നും പെഗ്ഗ് കൂട്ടിച്ചേർത്തു.

എന്നാൽ ലളിതമായ ചില സുരക്ഷാരീതികൾ പിന്തുടരുന്നതിലൂടെ ഇവ തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൻ്റെ ഭാഗമായി സുരക്ഷിതമായ ചാർജിംഗ് രീതികൾ പിന്തുടരുന്നതിന് പുറമെ നിർമ്മാതാവിൻ്റെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണമെന്നു ഫയർ മാർഷൽ പറഞ്ഞു. ഉപകരണത്തിനൊപ്പം ലഭിച്ച ചാർജറും ബാറ്ററിയും മാത്രം പരമാവധി ഉപയോഗിക്കാൻ ശ്രമിക്കണം. അംഗീകാരമില്ലാത്തതോ അല്ലാത്തതോ ആയ ബാറ്ററികൾ ഉപയോഗിക്കരുത്. ചാർജ് ചെയ്തു കഴിഞ്ഞാൽ ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

You might also like
Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

Historic Milestone in Canada-Vietnam Relations: Bilateral Ties Elevated to Strategic Partnership

കാനഡ-വിയറ്റ്നാം ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ല്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

Top Picks for You
Top Picks for You