newsroom@amcainnews.com

ആൽബർട്ടയിൽ ഇന്ന് മുതൽ അധ്യാപക സമരം

പ്രവിശ്യാ സർക്കാരുമായി വീണ്ടും ചർച്ചകൾ നടന്നെങ്കിലും, പണിമുടക്ക് തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് സ്ഥിരീകരിച്ച് ആൽബർട്ട ടീച്ചേഴ്സ് അസ്സോസിയേഷൻ (ATA). വാരാന്ത്യത്തിൽ കരാറിലെത്തിയാൽ പോലും, അതിന് അംഗീകാരം ലഭിക്കാൻ ഒരാഴ്ച എടുക്കുമെന്നതിനാൽ സമരം ഒഴിവാക്കാനാകില്ലെന്ന് ATA പ്രസിഡന്റ് ജേസൺ ഷില്ലിങ് അറിയിച്ചു. യൂണിവേഴ്‌സിറ്റി പ്രവേശനത്തിനായി തയ്യാറെടുക്കുന്ന ഗ്രേഡ് 12 വിദ്യാർത്ഥികളാണ് പണിമുടക്ക് ഏറ്റവും കൂടുതൽ ബാധിക്കുക. തങ്ങളുടെ ഭാവി പദ്ധതികളും പരീക്ഷകളും അനിശ്ചിതത്വത്തിലായെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.

എന്നാൽ ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ വിവിധ സഹായ നടപടികൾ ആൽബർട്ട സർക്കാർ പ്രഖ്യാപിച്ചു. ദൂരവിദ്യാഭ്യാസത്തിനുള്ള ക്രെഡിറ്റ് പരിധി താത്കാലികമായി എടുത്തു കളഞ്ഞു. കൂടാതെ, 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ശിശുപരിപാലന ചെലവുകൾക്ക് സഹായമായി ഒരു വിദ്യാർത്ഥിക്ക് ദിവസം 30 ഡോളർ വീതം രക്ഷിതാക്കൾക്ക് നൽകും. ഹോം എഡ്യൂക്കേഷൻ പ്രോഗ്രാമുകൾക്ക് ധനസഹായം നൽകുമെന്നും 18 വയസ്സിന് താഴെയുള്ളവർക്ക് പൈതൃക കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. അക്കാദമിക് പഠനത്തോടൊപ്പം, ഫുട്ബോൾ പോലുള്ള കായിക ഇനങ്ങളിലെ വിദ്യാർത്ഥികളുടെ കരിയറിനെയും സമരം ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

You might also like

കാനഡ പൗരത്വ സർട്ടിഫിക്കറ്റ്: അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

How Google Makes Billions Through Free Services

സൗജന്യ സേവനങ്ങളിലൂടെ ഗൂഗിൾ എങ്ങനെ കോടികൾ സമ്പാദിക്കുന്നു

‘Caribbean’-like humidity and extreme heat to suffocate NYC for several days

‘കരീബിയൻ’ മോഡൽ ഈർപ്പവും കഠിനമായ ചൂടും: ന്യൂയോർക്ക് നഗരത്തിൽ വരും ദിവസങ്ങളിൽ ശ്വാസം മുട്ടിക്കുന്ന കാലാവസ്ഥ

Medicated Chewing Gum from Lablab Beans: Researchers Find New Preventive Path Against Head and Neck Cancer

അമരപ്പയറിൽ തീർത്ത ഔഷധച്ച്യൂയിംഗം: ഹെഡ് ആൻഡ് നെക്ക് കാൻസറിന് പുതിയ പ്രതിരോധ വഴി കണ്ടെത്തി ഗവേഷകർ

ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണാഘോഷം ഓഗസ്റ്റ് 23ന്

കരടിയുടെ ആക്രമണം: ബിസി സ്ക്വാമിഷ്-ലിലൂറ്റ് സ്വദേശിനി വയോധിക ഗുരുതരാവസ്ഥയിൽ

Top Picks for You
Top Picks for You