newsroom@amcainnews.com

CBSA കിയോസ്‌ക് തകരാർ: വലഞ്ഞ് യാത്രക്കാർ

കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (സിബിഎസ്എ) പ്രാഥമിക പരിശോധനാ കിയോസ്‌ക്കുകളുടെ തകരാർ മൂലം വലഞ്ഞ് യാത്രക്കാർ. കിയോസ്‌ക്കുകളിലെ സിസ്റ്റം തകരാർ കാരണം ഒന്നിലധികം കനേഡിയൻ വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് കാലതാമസം നേരിട്ടതായി സിബിഎസ്എ വക്താവ് അറിയിച്ചു. പതിവ് സിസ്റ്റം അറ്റകുറ്റപ്പണികൾക്കിടെ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്‌നം മൂലമാണ് ഈ തടസ്സം ഉണ്ടായതെന്നും കഴിയുന്നത്ര വേഗത്തിൽ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുന്നതായും സിബിഎസ്എ പറഞ്ഞു. കാനഡയിലുടനീളം കിയോസ്‌ക് തടസ്സപ്പെടുന്നതും യാത്രക്കാരെ ബാധിക്കുന്നതും ഇതാദ്യമല്ല. ഏപ്രിൽ , ജൂൺ മാസങ്ങളിലെ തകരാറുകൾ ചില പ്രധാന കനേഡിയൻ വിമാനത്താവളങ്ങളിൽ കാലതാമസത്തിന് കാരണമായിട്ടുണ്ട്.

കസ്റ്റംസിൽ സാധാരണയേക്കാൾ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്ന് യാത്രക്കാർക്ക് സിബിഎസ്എ മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ വിവരങ്ങൾ പ്രോസസ്സ് ചെയ്യൽ വേഗത്തിലാക്കാനും, കാലതാമസം കുറയ്ക്കാനും ആവശ്യാനുസരണം പരിശോധനകൾ പൂർത്തിയാക്കാനും സിബിഎസ്എ വിമാനത്താവള മാനേജ്‌മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഏജൻസി വക്താവ് പറഞ്ഞു.

You might also like
Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Top Picks for You
Top Picks for You