newsroom@amcainnews.com

ഗാസയിലേക്ക് പുറപ്പെട്ട കപ്പൽവ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം

ഇസ്രയേൽ ഉപരോധം മറികടന്ന് ഗാസയിലേക്ക് സഹായമെത്തിക്കാൻ യൂറോപ്പിൽനിന്ന് പുറപ്പെട്ട കപ്പൽവ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം. അൻപതിലധികം കപ്പലുകളുള്ള ‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില’ എന്ന സംഘത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി പലസ്തീൻ അനുകൂല പ്രവർത്തകർ ആരോപിച്ചു. ആക്രമണത്തിൽ മൂന്ന് കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും, ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായെന്നും യാത്രയിൽ പങ്കെടുത്ത ഫ്രാനെക് സ്റ്റെർസെവ്സ്കി എക്സിൽ കുറിച്ചു. ഭക്ഷണവും മരുന്നും വെള്ളവും ഉൾപ്പെടെയുള്ള മാനുഷിക സഹായം മാത്രമാണ് തങ്ങൾ കൊണ്ടുപോകുന്നതെന്നും ആയുധങ്ങളില്ലെന്നും ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി.

ഈ മാസം ആദ്യം സ്പെയിനിലെ ബാഴ്സലോണയിൽ നിന്നാണ് കപ്പൽവ്യൂഹം യാത്ര ആരംഭിച്ചത്. 2007-ലാണ് ഹമാസ് ആയുധങ്ങൾ കടത്തുന്നു എന്നാരോപിച്ച് ഇസ്രയേൽ ഗാസയുടെ കടലിൽ ഉപരോധം ഏർപ്പെടുത്തിയത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗും ഈ യാത്രയുടെ ഭാഗമാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ ഇതേ സംഘം നടത്തിയ ശ്രമങ്ങൾ ഇസ്രയേൽ തടഞ്ഞിരുന്നു.

You might also like

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Top Picks for You
Top Picks for You