newsroom@amcainnews.com

സ്പൂഫിംഗ് തട്ടിപ്പ്: മെട്രോ വാൻകുവറിലെ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി പോലീസ്

വാൻകുവർ: മെട്രോ വാൻകുവറിൽ സ്പൂഫിംഗ് തട്ടിപ്പിനെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി പോലീസ്. വിവിധ കുതന്ത്രങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ താമസക്കാരെ കബളിപ്പിക്കുന്നത്. പോലീസിന്റെ നോൺ-എമർജൻസി ഫോൺ നമ്പർ തട്ടിപ്പുകാർ ഉപയോഗിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതായി റിച്ച്മണ്ട് ആർസിഎംപി പ്രസ്താവനയിൽ പറഞ്ഞു.

കോളർ ഐഡി സ്പൂഫിംഗ് എന്നാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. കോൾ സ്വീകരിക്കുന്ന വ്യക്തിക്ക് കാണിക്കുന്ന കോളർ ഐഡിയിൽ മാറ്റം വരുത്തി വിളിക്കുന്നയാളുടെ ഐഡന്റിറ്റി മറയ്ക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നതെന്ന് ആർസിഎംപി പറഞ്ഞു. നിയമാനുസൃതമായ കമ്പനിയിൽനിന്നോ സർക്കാർ ഏജൻസിയിൽനിന്നോ ഉള്ള കോൾ വരുന്നുണ്ടെന്ന് വരുത്തിതീർക്കാൻ സ്‌കാമർമാർ പലപ്പോഴും ഈ രീതി ഉപയോഗിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഒരു ഇരയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും 4,000 ഡോളർ ബിറ്റ്‌കോയിൻ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്തതായി പോലീസ് പറഞ്ഞു. ഇത്തരത്തിൽ സംശയാസ്പ്ദമായ കോളുകൾ വന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആധികാരികത പരിശോധിച്ച് കോൾ അറ്റൻഡ് ചെയ്യണമെന്നും പോലീസ് പറഞ്ഞു.

You might also like
EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Top Picks for You
Top Picks for You