newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നിരാശയെന്ന് സറെയിലെ ക്യാൻസർ ബാധിതയായ സ്കൂൾ അധ്യാപിക

ബ്രിട്ടീഷ് കൊളംബിയയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നിരാശയുണ്ടെന്ന് സറെയിലെ ക്യാൻസർ ബാധിതയായ സ്കൂൾ അധ്യാപിക. കനേഡിയൻ ആരോഗ്യ പരിപാലന സംവിധാനത്തിൽ ചികിത്സയ്ക്കായി ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതിനെയാണ് അവർ വിമർശിച്ചത്. ബ്രെയിൻ ക്യാൻസറുമായി മല്ലിടുന്ന 37 വയസ്സുള്ള ഐറിസ് ശർമ്മ മെഡിക്കൽ ചെലവുകൾക്കായി ഓൺലൈനിലൂടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമിച്ചിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ വരെ ആരോഗ്യകരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് ഐറിസ് ശർമ്മ പറയുന്നു. തുടർന്ന് ഇങ്ങോട്ട് ആരോഗ്യത്തിൽ ഭയാനകമായ മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയെന്ന് അവർ പറയുന്നു. എന്നാൽ എംആർഐ എടുക്കാൻ ഏകദേശം ഒമ്പത് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു. തുടർന്നാണ് ബ്രെയിൻ ട്യൂമർ ആണ് ബാധിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. ബിസിയിലെ ആരോഗ്യ സംവിധാനത്തിലെ ദുഷ്‌കരമായ സാഹചര്യങ്ങളും നീണ്ട കാത്തിരിപ്പും കാരണം മാതാപിതാക്കളോടൊപ്പം അടിയന്തര ചികിത്സയ്ക്കായി മെക്സിക്കോ സിറ്റിയിലേക്ക് പോയന്നും ശർമ്മ പറയുന്നു. നേർവ് ബ്ലോക്കർ സ്വീകരിച്ചതിനുശേഷം, ആരോഗ്യത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടായി എന്നും ഒരു GoFundMe കാമ്പെയ്‌ൻ ആരംഭിച്ച് ചികിത്സയ്ക്കായി $16,000-ൽ കൂടുതൽ സമാഹരിച്ചുവെന്നും അവർ പറഞ്ഞു.

You might also like
Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

The crocodile terror in Kothayar has ended; the crocodile finally got caught in the net

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

10 missing as another avalanche hits Nepal’s Manang

നേപ്പാളിലെ മനാങ് ജില്ലയിൽ വീണ്ടും ഹിമാലയൻ ഹിമപാതം; 10 പേരെ കാണാനില്ല

Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You