newsroom@amcainnews.com

റഷ്യയിൽ വീണ്ടും ഭൂചലനം: 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

റഷ്യയിലെ കാംചത്ക ഉപദ്വീപിന് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പസഫിക് സമുദ്രത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഈ വർഷം ജൂലൈയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായ അതേ പ്രദേശത്താണ് ഇത്തവണയും ഭൂചലനം ഉണ്ടായത്.

പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള ‘റിങ് ഓഫ് ഫയർ’ എന്നറിയപ്പെടുന്ന ഭൂചലന സാധ്യത കൂടിയ മേഖലയിലാണ് കംചത്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിൽ ഈ വർഷം ജൂലൈയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ അഞ്ച് വലിയ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. 1900 മുതൽ ഈ പ്രദേശത്ത് 8.3-ൽ അധികം തീവ്രത രേഖപ്പെടുത്തിയ ഏഴ് ഭൂചലങ്ങൾ സംഭവിച്ചിട്ടുണ്ട്. 1952-ൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല.

You might also like
The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Top Picks for You
Top Picks for You