newsroom@amcainnews.com

ഭവന നിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന നിഷ്ക്രിയത്വം കാനഡയെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്ക് നയിക്കും: പിയറി പൊയ്‌ലിവ്രെ

ലിബറൽ സർക്കാരിൻ്റെ നിഷ്‌ക്രിയത്വം കാരണം കാനഡ പുതിയ ഭവന പ്രതിസന്ധിയുടെ വക്കിലാണെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവ്രെയുടെ മുന്നറിയിപ്പ്. ഭവന നിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന നിഷ്ക്രിയത്വം കാനഡയെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ബ്രാംപ്ടണിലെ ഒരു റെസിഡൻഷ്യൽ കൺസ്ട്രക്ഷൻ സൈറ്റിൽ സംസാരിക്കുകയിരുന്നു പൊയിലീവ്രെ. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് മാർക്ക് കാർണി സർക്കാരിൻ്റെ നടപടികളെ അദ്ദേഹം നിശിതമായി വിമർശിച്ചു. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട ഇടങ്ങളിലെ പിരിച്ചുവിടലുകൾ തൊഴിലില്ലായ്മയ്ക്ക് കാരണമായെന്നും, ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധത്തിൽ അത് മേഖലയെ ബാധിച്ചെന്നും പൊയിലീവ്രെ കുറ്റപ്പെടുത്തി.

സർക്കാരിൻ്റെ നടപടി കാനഡയെ വിദഗ്ധ തൊഴിലാളികളുടെ വലിയ ക്ഷാമത്തിലേക്ക് തള്ളിവിടുമെന്നും അദ്ദ്ദേഹം പറഞ്ഞു. തങ്ങളുടെ 35 ശതമാനം അംഗങ്ങളും ഇതിനോടകം ആളുകളെ പിരിച്ചുവിടുകയാണെന്നാണ് കനേഡിയൻ ഹോം ബിൽഡേഴ്‌സ് അസോസിയേഷൻ പറയുന്നതെന്ന് പൊയ്‌ലിവ്രെ പറഞ്ഞു. വേനൽക്കാലത്ത് 106,000 തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടത്. ഇത് G7 രാജ്യങ്ങളിൽ ഏറ്റവും മോശം തൊഴിലില്ലായ്മയുള്ള രണ്ടാമത്തെ രാജ്യമാക്കി കാനഡയെ മാറ്റിയതായും പൊയിലിവ്രെ കുറ്റപ്പെടുത്തി.

You might also like

യു.എസുമായുള്ള വ്യാപാര ചർച്ചകളിൽ ‘തന്ത്രങ്ങൾ’ ഇല്ല: നിലപാട് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി

ഭാര്യയെ കൊന്ന് മൃഗശാലയിലെ ഇൻസിനറേറ്ററിൽ ദഹിപ്പിച്ചു; ജപ്പാനിൽ ഭർത്താവ് പിടിയിൽ

ഒട്ടാവയിലെ ബാലന്റെ മരണം; സുരക്ഷാവീഴ്ച ആരോപിച്ച് മാതാപിതാക്കൾ, നടുക്കം മാറാതെ പ്രവാസി സമൂഹം

ഓസ്കാർ പ്രതിമ വിമാനത്താവളത്തിൽ വെച്ച് കാണാതായി: അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻസ്

ഒക്ലഹോമ തടാകക്കരയിലെ വെടിവെപ്പ്: പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കാം; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ബ്ലൈൻഡ് ഡേറ്റിനായി വിമാനം കയറി; പക്ഷേ യുവതി പ്രണയത്തിലായത് വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റുമായി

Top Picks for You
Top Picks for You