newsroom@amcainnews.com

നേപ്പാളില്‍ വീണ്ടും സംഘര്‍ഷം; ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ വെടിവെപ്പ്

നേപ്പാളില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി. ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തിൻറെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വെടിവെപ്പാണ് നടന്നത്. ഇതോടെ നേപ്പാളില്‍ പ്രക്ഷോഭം തുടങ്ങിയത് മുതല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. ഈ സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ ഏകദേശം 15,000 തടവുകാര്‍ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ രാജ്യത്തെ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. കാഠ്മണ്ഡു, ലളിത്പൂര്‍, ഭക്തപൂര്‍ എന്നീ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യുവില്‍ രാവിലെ 6 മണി മുതല്‍ ഇളവ് വരുത്തിയിട്ടുണ്ട്.

You might also like
Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You