newsroom@amcainnews.com

ആൽബർട്ട സ്കൂൾ ലൈബ്രറിയിൽ ലൈംഗിക ദൃശ്യങ്ങളുള്ള പുസ്തകങ്ങൾക്ക് നിരോധനം

ലൈംഗിക ദൃശ്യങ്ങളുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറികളിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിർദേശിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ആൽബർട്ട സർക്കാർ. പുസ്തകങ്ങളിലെ ലൈംഗിക പ്രവൃത്തികളെക്കുറിച്ചുള്ള രേഖാമൂലമുള്ള ഭാഗങ്ങൾ ഒഴിവാക്കി, ദൃശ്യങ്ങൾ മാത്രമുള്ളവയെ ലക്ഷ്യമിടുന്നതാണ് റീജിനൽ മുനിസിപ്പാലിറ്റിയുടെ പുതിയ നിർദേശം. പുതിയ ഉത്തരവ് നടപ്പാക്കുന്നതിനായി ഒക്ടോബർ 31-നകം നീക്കം ചെയ്യേണ്ട പുസ്തകങ്ങളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കാൻ സ്കൂൾ ബോർഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2026 ജനുവരി 5-നകം ഈ ഉത്തരവ് നടപ്പാക്കണം.

നേരത്തെ, ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാൻ ഉത്തരവിട്ടത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പ്രമുഖ എഴുത്തുകാരി മാർഗരറ്റ് ആറ്റ്‌വുഡിന്റെ ‘ദി ഹാൻഡ്‌മെയ്‌ഡ്‌സ് ടെയിൽ’ പോലുള്ള ക്ലാസിക് പുസ്തകങ്ങളും നീക്കം ചെയ്യേണ്ടി വരുമെന്ന് വന്നതോടെയാണ് സർക്കാർ ഉത്തരവ് മാറ്റിയത്.

You might also like

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

Revolutionary Changes on YouTube: AI Features and YouTube Shopping Introduced

യൂട്യൂബിൽ വിപ്ലവകരമായ മാറ്റങ്ങൾ: എഐ ഫീച്ചറുകളും യൂട്യൂബ് ഷോപ്പിങ്ങും അവതരിപ്പിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

Top Picks for You
Top Picks for You