newsroom@amcainnews.com

ഒടുവിൽ ഇസ്രയേൽ സുപ്രീം കോടതിയുടെ ഇടപെടൽ; ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാർക്ക് 3 നേരം ഭക്ഷണം ഉറപ്പുവരുത്തണം, ഗുണമേന്മ മെച്ചപ്പെടുത്തണം

ടെൽ അവീവ്: ഇസ്രയേലിന്റെ ജയിലിൽ തടവിൽ കഴിയുന്ന പലസ്തീൻകാർക്കു നൽകുന്ന ഭക്ഷണത്തിന്റെ അളവു വർധിപ്പിക്കണമെന്നും ഗുണമേന്മ മെച്ചപ്പെടുത്തണമെന്നും ഇസ്രയേൽ സുപ്രീം കോടതി. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിനുള്ള തിരിച്ചടിയിൽ രാജ്യാന്തര സമൂഹത്തിന്റേത് ഉൾപ്പെടെ എല്ലാ വിമർശനവും ഇസ്രയേൽ ഇന്നുവരെ അവഗണിക്കുകയായിരുന്നു. അതിനിടയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്.

ഹമാസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും വലിയതോതിൽ പലസ്തീൻകാരെ ഇസ്രയേൽ സൈന്യം തടങ്കലിൽ ആക്കിയിട്ടുണ്ട്. മാസങ്ങൾ ഡിറ്റൻഷൻ ക്യാംപുകളിലും ജയിലുകളിലും കഴിഞ്ഞശേഷം ആയിരങ്ങളെ പുറത്തുവിട്ടിട്ടുണ്ട്. ഇവർക്കെതിരെ കുറ്റം ചുമത്താതെയായിരുന്നു ഇങ്ങനെ തടവിൽ പാർപ്പിച്ചിരുന്നത്. തടവിൽ ആളുകളെ കുത്തിനിറച്ച സ്ഥിതിയായിരുന്നു. ഭക്ഷ്യവിതരണം കാര്യമായിട്ട് ഉണ്ടായിരുന്നില്ല. ആരോഗ്യ പരിചരണവും ശുഷ്കമായിരുന്നു. പലവട്ടം രോഗവ്യാപനം ഉണ്ടായിട്ടുണ്ട്.

പല വ്യക്തികളും സംഘടനകളും ഇസ്രയേൽ സർക്കാരിന്റെ നടപടികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പലസ്തീൻ തടവുകാർക്ക് ദിവസവും മൂന്നുനേരം ഭക്ഷണവും ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ മൂന്നംഗ പാനൽ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, ഇതേ വിഷയത്തിൽ ഇസ്രയേലിലെ അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് (എസിആർഐ) എന്ന സംഘടന കഴിഞ്ഞ വർഷം ഫയൽ ചെയ്ത ഹർജി പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഈ പാനലിലെ രണ്ടുപേർ ഇതംഗീകരിച്ചപ്പോൾ മൂന്നാമത്തെ ജഡ്ജി വിയോജിച്ചു.

ഇസ്രയേലിന്റെ കസ്റ്റഡിയിൽ വച്ച് ഇതുവരെ 61 പേർ മരിച്ചിട്ടുണ്ടെന്ന് പലസ്തീനിയൻ അധികൃതർ അറിയിച്ചു. മാർച്ചിൽ മരിച്ച പതിനേഴുകാരന്റേത് പട്ടിണി മരണം ആയിരുന്നെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. അതിനിടെ, കടുത്ത യാഥാസ്ഥിതിക പാർട്ടി നേതാവ് ബെൻ ഗിവിർ കോടതി ഉത്തരവിനെതിരെ രംഗത്തുവന്നു. ‘‘നിങ്ങൾ ഇസ്രയേലിൽനിന്ന് ഉള്ളവരാണോ? ഗാസയിൽ ബന്ദികളാക്കപ്പെട്ടവർക്ക് സഹായത്തിന് ആരുമില്ല. ഹമാസിനെ പ്രതിരോധിക്കുന്ന ഇസ്രയേലിന്റെ സുപ്രീം കോടതി എന്നത് ലജ്ജാകരമാണ്’’ – അദ്ദേഹം പറഞ്ഞു. നിയമം മാറില്ലെന്നും ബെൻ ഗിവിർ കൂട്ടിച്ചേർത്തു. അതേസമയം, ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് എസിആർഐ ആവശ്യപ്പെട്ടു.

You might also like
Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

Top Picks for You
Top Picks for You