newsroom@amcainnews.com

കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ബോയിംഗ് വിമാനത്തിന് ഓർഡർ നൽകി വെസ്റ്റ്‌ജെറ്റ്

ഓട്ടവ: കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ബോയിംഗ് ഓർഡർ നൽകിയതായി പ്രഖ്യാപിച്ച് വെസ്റ്റ്‌ജെറ്റ്. 60 737-10 MAX നാരോബോഡി വിമാനങ്ങൾ വാങ്ങുന്നതിനായി ബോയിംഗുമായി കരാറിലെത്തിയതായി കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ കമ്പനി അറിയിച്ചു. കൂടാതെ, 25 അധിക വിമാനങ്ങൾക്കുള്ള ഓപ്ഷനുകളും ഉണ്ട്. കമ്പനിയുടെ ഗ്രോത്ത് സ്ട്രാറ്റജി മുന്നോട്ട് കൊണ്ടുപോകുന്നതിനനുസരിച്ച് ഏഴ് 787-9 ഡ്രീംലൈനർ വൈഡ്‌ബോഡി വിമാനങ്ങളും ഓർഡറിൽ ഉൾപ്പെടുന്നു.

ഈ ഓർഡർ എയർലൈനിന്റെ നിലവിലെ ഓർഡർ ബുക്ക് 123 വിമാനങ്ങളിലേക്കും 40 ഓപ്ഷനുകളിലേക്കും ഉയർത്തുന്നു. അതേസമയം, വെസ്റ്റ്‌ജെറ്റിന്റെ ഫ്‌ളീറ്റ് ഗ്രോത്ത് പ്ലാൻ 2034 വരെ നീട്ടിയിട്ടുണ്ട്. ഈ വിമാനങ്ങൾ വരുന്നതോടെ കാനഡയിലെ മറ്റ് എയർലൈനിനേക്കാൾ ഏറ്റവും വലിയ ഓർഡർ ബുക്ക് വെസ്റ്റ്‌ജെറ്റിനുണ്ടെന്നും ഡ്രീംലൈനറുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും ഇത് തങ്ങളുടെ ഗ്രോത്ത് പ്ലാനുകൾക്ക് സഹായകമാകുമെന്നും വെസ്റ്റ്‌ജെറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അലക്‌സിസ് വോൺ ഹോൻസ്ബ്രൂച്ച് വാർത്താക്കുറിപ്പിൽ പറഞ്ഞു.

You might also like

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

Top Picks for You
Top Picks for You