newsroom@amcainnews.com

ടൊറൻ്റോയിൽ സ്കൂളിന് സമീപം വെടിവയ്പ്പ്; രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോയിൽ ഒരു സ്കൂളിന് സമീപം രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിലൊരാൾ വെടിവെയ്പുമായി ബന്ധമില്ലാത്ത സാധാരണക്കാരനാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഡൊണാൾഡ് അവന്യൂവിനടുത്തുള്ള കീലെ സ്ട്രീറ്റിന് സമീപമാണ് മൂന്നോ നാലോ പേരടങ്ങുന്ന രണ്ട് സംഘങ്ങൾ പരസ്പരം വെടിയുതിർത്തത്. വെടിവയ്പ്പുണ്ടായ സമയത്ത് പ്രദേശത്തുകൂടി വാഹനമോടിച്ചു പോകുകയായിരുന്ന 17 വയസ്സുള്ളൊരു കൗമാരക്കാരിയും 30 വയസ്സുള്ളൊരു സ്ത്രീയും അപകടത്തിൽപ്പെട്ടതായി പോലീസ് പറയുന്നു.

വെടിവയ്പ്പുമായി കൗമാരക്കാരിക്ക് ബന്ധമുണ്ടോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല, എന്നാൽ സ്ത്രീ നിരപരാധിയാണെന്ന് സ്ഥിരീകരിച്ചു. ഒരു സ്കൂളിന് എതിർവശത്ത് പട്ടാപ്പകൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് നിർഭാഗ്യകരമാണെന്ന്,” സൂപ്രണ്ട് റിച്ച് ഹാരിസ് പറഞ്ഞു. പരിക്കുകൾ ഗുരുതമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നും രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തതായും ഒരു തോക്ക് കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

You might also like
Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

Trump administration to remove 760,000 Affordable Care Act enrollees over fraud claims

തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അഫോർഡബിൾ കെയർ ആക്ട് (Affordable Care Act) അംഗങ്ങളിൽ നിന്ന് 760,000 പേരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

Measles vaccination lapse in Malappuram: Statistics cause concern

മലപ്പുറത്ത് അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച; കണക്കുകൾ ആശങ്കയിൽ

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

The controversial sexual harassment case in Tamil Nadu

തമിഴ്നാട്ടിലെ വിവാദമായ ലൈംഗിക പീഡനക്കേസ്

Top Picks for You
Top Picks for You