newsroom@amcainnews.com

അവധിക്കാലം ആഘോഷിക്കാൻ ജപ്പാനിൽ പോയി; അപ്രതീക്ഷിത മെഡിക്കൽ എമർജൻസിയെ തുടർന്ന് കാനഡയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലധികം നീണ്ടു; ചികിത്സയ്ക്കായി കുടുംബത്തിന് ചെലവായത് 100,000 ഡോളർ!

ആൽബെർട്ട: ജപ്പാനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ആൽബെർട്ടയിലെ കുടുംബത്തിന് മെഡിക്കൽ എമർജൻസി കാരണം ഏകദേശം 100,000 ഡോളർ ചെലവായി. കഴിഞ്ഞ ജൂലൈയിൽ ഓകോടോക്‌സ് സ്വദേശികളായ ഡയോൺ ആമുണ്ട്‌സണും മകൻ പെയ്റ്റണും രണ്ടാഴ്ച അവധിയാഘോഷിക്കാൻ ജപ്പാനിലെത്തിയതായിരുന്നു. ഇതിനിടയിലാണ് ഡയോണിന് അസുഖം ബാധിക്കുന്നത്. ഉടൻ ഡയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം കുടലിൽ ദ്വാരമുണ്ടെന്നും അണുബാധയായെന്നും കണ്ടെത്തി. സെപ്‌സിസ് എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. ജാപ്പനീസ് ഡോക്ടർമാർ കുറച്ച് ദിവസത്തേക്ക് ആന്റിബയോട്ടിക് ചികിത്സ നൽകി. എന്നാൽ അത് മെച്ചമുണ്ടാക്കിയില്ല.

ചികിത്സയിൽ പുരോഗതിയില്ലാത്തതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ഇതിനെല്ലാം കൂടി നല്ലൊരു തുക തനിക്ക് ചെലവായതായി പെയ്‌തോൺ പറഞ്ഞു. ക്രെഡിറ്റ് കാർഡിൽ ഒറ്റത്തവണ പണമടയ്ക്കാനോ പണമായി നൽകാനോ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ക്രെഡിറ്റ് കാർഡ് വഴി ബില്ലടയ്ക്കാൻ തനിക്ക് സാധിക്കില്ലെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞു. തുടർന്ന് അപ്രതീക്ഷിത ചെലവുകൾ നേരിടാൻ ഒരു കുടുംബ സുഹൃത്ത് GoFundMe പേജ് ആരംഭിച്ചു. ഇതിലൂടെ 20,000 ഡോളറിലധികം സമാഹരിക്കാൻ സാധിച്ചു. പിന്നീട് ആശുപത്രി ബില്ലുകൾ അടച്ചു. അപ്രതീക്ഷിതമായ മെഡിക്കൽ എമർജൻസി കാരണം കാനഡയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലധികം നീണ്ടതായി കുടുംബം പറഞ്ഞു. ഓഗസ്റ്റ് 21 ന് ഓകോടോക്‌സിലേക്ക് മടങ്ങി.

You might also like
6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Top Picks for You
Top Picks for You