newsroom@amcainnews.com

ബജറ്റിന് താങ്ങാവുന്ന വിലയിൽ പുഞ്ചിരി സ്വന്തമാക്കൂ! ഫ്ലോറിഡയിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ദന്തചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ

ഫ്ലോറിഡ: ഫ്ലോറിഡയിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ദന്തചികിത്സ നടത്തിയ വ്യാജ ഡോക്ടർ എമിലി മാർട്ടിനെസ് (35) അറസ്റ്റിൽ. ’ബജറ്റിന് താങ്ങാവുന്ന വിലയിൽ പുഞ്ചിരി സ്വന്തമാക്കൂ’ എന്ന പരസ്യ വാചകങ്ങളിലൂടെ കുറഞ്ഞ നിരക്കിൽ മനോഹരമായ പുഞ്ചിരി സ്വന്തമാക്കാമെന്ന് പരസ്യം ചെയ്താണ് രോഗികളെ എമിലി തൻ്റെ അടുത്തേക്ക് ആളുകളെ ആകർഷിച്ചത്. വെനീർ ടെക്നീഷ്യൻ എന്ന് സ്വയം പരിചയപ്പെടുത്തിയ എമിലി സൂപ്പർ ഗ്ലൂ പോലുള്ള പശകൾ ഉപയോഗിച്ചായിരുന്നു പല രോഗികളുടെയും വെനീറുകൾ യോജിപ്പിച്ചിരുന്നത്.

കുറഞ്ഞ നിരക്കിൽ ചികിത്സ ലഭിക്കുമെന്ന പരസ്യത്തിൽ വിശ്വസിച്ച് എമിലിയുടെ ക്ലിനിക്കിൽ ചികിത്സ നടത്തിയവർക്ക് പല്ലുകളിൽ അണുബാധയും വേദനയും കൂടുകയും പലർക്കും മോണകൾ വീർക്കുകയും ചെയ്തു. പിന്നീട്, അഹസനീയമായ വേദനയോടെ പലരും ലൈസൻസുള്ള മറ്റു ദന്തഡോക്ടർമാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. പൊട്ടിയ ഒരു പല്ലിനു മാത്രം വെനീർ ചെയ്യാനായി 900 ഡോളർ മുതൽ 1,500 ഡോളർ വരെ അംഗീകൃത ഡോക്ടർമാർ ഈടാക്കുമ്പോൾ, എല്ലാ പല്ലുകളും വെനീർ ചെയ്യാൻ വെറും 2,500 ഡോളർ മാത്രമായിരുന്നു എമിലി ആവശ്യപ്പെട്ടിരുന്നത്.

ദന്തചികിത്സയ്ക്കായി എത്തിയ രോഗികളുടെ പൊട്ടിയ പല്ലുകൾ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് അടച്ചതായുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് പൊലീസ് ഇവർക്കെതിരെ അന്വേഷണം നടത്തിയത്. ഫ്ലോറിഡയിലെ പിനെല്ലസ് പാർക്ക് പൊലീസ് നടത്തിയ അന്വേഷണത്തിൽ എമിലിക്ക് അംഗീകൃത ദന്തചികിത്സാ പരിശീലനമോ ദന്തചികിത്സാ യോഗ്യതകളോ ഇല്ലെന്ന് കണ്ടെത്തി. മറ്റൊരു സംസ്ഥാനത്ത് വച്ച് ഇവർ സമാനമായ കുറ്റകൃത്യം നടത്തിയതിന് ഇക്കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ എമിലി അവിടുന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് പിനെല്ലസ് കൗണ്ടിയിൽ എത്തി വ്യാജ ചികിത്സ ആരംഭിച്ചതെന്ന് പൊലീസ് കണ്ടെത്തി.

You might also like

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

ടെക്സസ് പബ്ലിക് സ്കൂളുകളിൽ H-1B ജീവനക്കാരെ നിയമിക്കരുത്: ഗവർണർ ഗ്രെഗ് അബോട്ട്

ഷിക്കാഗോ മലയാളീ അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെൻ്റ് ഓഗസ്റ്റ് 29-ന്

കാൽ​ഗറിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം: എംപിമാർക്ക് പരാതി നൽകാൻ നിർദ്ദേശം

Enes Kanter Freedom escorted out of Fever-Sky game after ugly exchange with WNBA star Natasha Cloud

ഈനസ് കാന്റർ ഫ്രീഡത്തെ ഫീവർ-സ്കൈ മത്സരത്തിനിടെ പുറത്താക്കി; ഡബ്ല്യു.എൻ.ബി.എ താരം നടാഷ ക്ലൗഡുമായി രൂക്ഷമായ വാക്പോര്

Top Picks for You
Top Picks for You