newsroom@amcainnews.com

ട്രംപിന്റെ നയങ്ങൾക്കനുസരിച്ചു പലിശനിരക്കുകൾ കുറയ്ക്കാൻ തയാറായില്ല; യുഎസ് ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ സ്ഥാനത്തുനിന്നു നീക്കുമെന്ന് ട്രംപ്

വാഷിങ്ടൻ: യുഎസ് ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ സ്ഥാനത്തുനിന്നു നീക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രഖ്യാപനം. ലിസ കുക്കിനെ അഭിസംബോധന ചെയ്തെഴുതിയ കുറിപ്പിൽ ബാങ്കിന്റെ ബോർഡ് ഓഫ് ഗവർണർമാരിൽനിന്ന് ഉടനടി അവരെ മാറ്റുമെന്ന തീരുമാനത്തെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. അതേസമയം, തന്നെ നീക്കാൻ ട്രംപിന് അധികാരമില്ലെന്നും രാജിവയ്ക്കില്ലെന്നും വാർത്താക്കുറിപ്പിലൂടെ കുക്ക് പ്രതികരിച്ചു. ട്രംപിന്റെ നിയമവിരുദ്ധമായ നടപടിക്കെതിരെ എന്തു നടപടികൾ എടുക്കണോ അതെടുക്കുമെന്ന് കുക്കിന്റെ അഭിഭാഷകനും അറിയിച്ചു.

മോർട്ട്‌ഗേജ് തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ലിസ കുക്കിനെതിരെ ട്രംപ് ഉന്നയിക്കുന്നത്. ട്രംപ് തന്നെ നിയമിച്ച ഫെഡറൽ ഹൗസിങ് ഫിനാൻസ് ഏജൻസി മേധാവി ബിൽ പുൾട്ടേ ആണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. അതേസമയം, ആരോപണങ്ങൾക്ക് നിയമപരമായ തെളിവുകൾ പുറത്തുവന്നിട്ടില്ല. പുൾട്ടേയുടെ ആരോപണത്തെത്തുടർന്ന് കുക്കിനോട് രാജിവയ്ക്കണമെന്ന് ട്രംപ് ഈ മാസം 20ന് ആവശ്യപ്പെട്ടിരുന്നു. ഫെഡറൽ റിസർവ് ഗവർണറായി ചുമതല വഹിക്കുന്ന ആദ്യ ആഫ്രിക്കൻ – അമേരിക്കൻ വംശജയാണ് കുക്ക്.

അതിനിടെ, കുക്കിനെ മാറ്റാനുള്ള ട്രംപിന്റെ ഉത്തരവ് വലിയ വിവാദങ്ങൾക്കു കാരണമായിട്ടുണ്ട്. ഈ നീക്കം യുഎസ് സെൻട്രൽ ബാങ്കിന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി പലരും വിലയിരുത്തുന്നു. ട്രംപിന്റെ നയങ്ങൾക്കനുസരിച്ചു പലിശ നിരക്കുകൾ കുറയ്ക്കാൻ ഫെഡറൽ റിസർവ് തയാറാകാത്തതിലുള്ള അതൃപ്തിയാണ് ഈ നീക്കത്തിനു പിന്നിലെ പ്രധാന കാരണം. ലിസ കുക്കിനെ നീക്കുന്നതിലൂടെ ഫെഡറൽ റിസർവ് ബോർഡിൽ തന്റെ താല്പര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നവരെ നിയമിക്കാൻ ട്രംപിനു കഴിയും. നിലവിൽ, ഫെഡ് ബോർഡിൽ രണ്ട് ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്കു തന്റെ വിശ്വസ്തരെ നിയമിക്കുന്നതിലൂടെ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള നയപരമായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിക്കും.

എന്താണ് ഫെഡറൽ റിസർവ്?അമേരിക്കയുടെ സെൻട്രൽ ബാങ്ക് ആണ് ഫെഡറൽ റിസർവ് അഥവാ ഫെഡ് (Fed). രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നിലനിർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പണപ്പെരുപ്പം നിയന്ത്രിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഫെഡിന്റെ പ്രധാന ചുമതലകൾ. പൊതുവേ, രാഷ്ട്രീയ സ്വാധീനങ്ങളിൽനിന്ന് സ്വതന്ത്രമായിട്ടാണ് ഫെഡ് പ്രവർത്തിക്കുന്നത്.

You might also like
Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Top Picks for You
Top Picks for You