newsroom@amcainnews.com

ആകാശത്തുനിന്ന് 15,500 അടി താഴേക്ക് വീണ് 32കാരിയായ സ്കൈഡൈവർ മരിച്ചത് ആത്മഹത്യയെന്ന് കണ്ടെത്തൽ; ആത്മഹത്യയിലേക്ക് നയിച്ചത് പ്രണയ ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള മാനസിക പ്രയാസം

ലണ്ടൻ: ആകാശത്ത് നിന്ന് 15,500 അടി താഴെയുള്ള വയലിലേക്ക് വീണ് സ്കൈഡൈവർ മരിച്ചത് ആത്മഹത്യയെന്ന് കണ്ടെത്തൽ. 32 കാരിയായ ജേഡ് ഡമറെലാണ് ഇംഗ്ലണ്ടിൽ ജീവനൊടുക്കിയത്. ഏപ്രിൽ 27 ന് സംഭവിച്ച മരണം ആത്മഹത്യയാണെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായി. മരിച്ച ദിവസം ആറ് തവണ ആകാശത്ത് നിന്ന് താഴേക്ക് ചാടിയ ഡെമറൽ അന്ന് തൻ്റെ ഏഴാമത്തെ ശ്രമത്തിലാണ് മരിച്ചത്. പങ്കാളിയുമായുള്ള പ്രണയ ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

തൻ്റെ കരിയറിൽ 500 ലേറെ തവണ സ്കൈഡൈവിങ് നടത്തിയിട്ടുള്ള വിദഗ്ദ്ധയായിരുന്നു ഡെമറൽ. അവസാനത്തെ ചാട്ടത്തിൽ സ്‌കൈഡൈവ് ചെയ്യുമ്പോൾ ഡമറെൽ സാധാരണയായി ധരിക്കുന്ന ക്യാമറ ധരിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സാധാരണയായി 5,000 അടി ഉയരത്തിൽ തുറക്കുന്ന പാരച്യൂട്ടും ഇത് യാന്ത്രികമായി തുറന്നുവിടുമായിരുന്ന ബാക്കപ്പ് ഉപകരണവും പ്രവർത്തനരഹിതമാക്കിയിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.

തൻ്റെ മരണത്തിന് ശേഷം എങ്ങനെ തൻ്റെ ഫോൺ തുറന്ന് പരിശോധിക്കാമെന്നത് ഇവർ എഴുതിവെച്ചതും പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്ന് ഡെമറൽ കുടുംബത്തിന് എഴുതിയ കുറിപ്പുകൾ കണ്ടെത്തി. കുടുംബത്തോട് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതിൽ ക്ഷമ ചോദിച്ച അവർ, ജീവിതത്തിൽ നൽകിയ പിന്തുണക്കെല്ലാം നന്ദി പറയുകയും ഒപ്പം തൻ്റെ സമ്പാദ്യത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഡർഹാം പോലീസ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആൻഡ്രൂ സ്റ്റീഫൻസണാണ് മരണം സംബന്ധിച്ച് അന്വേഷിച്ചത്. അതേസമയം ആറ് മാസത്തോളം ഡെമറലുമായി പ്രണയത്തിലായിരുന്ന പങ്കാളിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

You might also like
School shooting near Bangkok: At least 10 students injured

ബാങ്കോക്കിന് സമീപം സ്‌കൂളിൽ വെടിവെപ്പ്: കുറഞ്ഞത് 10 വിദ്യാർത്ഥികൾക്ക് പരുക്ക്

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

‘റൂക്കി ടീച്ചർ ഓഫ് ദി ഇയർ’ പുരസ്കാര ജേതാവും സഹോദരനും ലേക്ക് മിഷിഗണിൽ മുങ്ങിമരിച്ചു

Broad Peak Avalanche: 7 Bodies Recovered; Search Continues for Three Missing

ബ്രോഡ് പീക്ക് മഞ്ഞുവീഴ്ച: 7 മൃതദേഹങ്ങൾ കണ്ടെടുത്തു; മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു

ജൂലൈയിൽ തൊഴിലില്ലായ്മ നിരക്ക് 6.4% ആയി കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കൊളംബിയയിൽ അതിശക്തമായ ഭൂചലനം: മരണസംഖ്യ 132, നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു

Top Picks for You
Top Picks for You