newsroom@amcainnews.com

വനിതാ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ കാൽഗറിയിൽ 11ഉം 13ഉം വയസുള്ള മൂന്ന് കുട്ടികൾ അറസ്റ്റിൽ; സംഘത്തിൽ പെൺകുട്ടിയും

കാൽഗറി: കഴിഞ്ഞയാഴ്ച നോർത്ത് ഈസ്റ്റ് കാൽഗറിയിൽ വനിതാ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ 11ഉം 13ഉം വയസ് പ്രായമുള്ള മൂന്ന് കൗമാരക്കാർ അറസ്റ്റിലായി. ഓഗസ്റ്റ് 15ന് പുലർച്ചെയാണ് ബസ് ഡ്രൈവർ ആക്രമിക്കപ്പെട്ടതായി കാൽഗറി ട്രാൻസിറ്റ് റിപ്പോർട്ട് ചെയ്തതെന്ന് കാൽഗറി പോലീസ് പറഞ്ഞു. റൺഡിൽ സിട്രെയിൻ സ്റ്റേഷനിൽ വെച്ച് മൂന്ന് കുട്ടികൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ബസിന്റെ വശങ്ങളിൽ ഇടിക്കുകയും തനിക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തതായി ഡ്രൈവർ പോലീസിനോട് പറഞ്ഞു.

വിവരമറിഞ്ഞെത്തിയ പോലീസ്, സ്‌റ്റേഷനിൽ നിന്നും ട്രെയിനിലേക്ക് കയറുകയായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഇവരിൽ നിന്നും രണ്ട് റെപ്ലിക്ക തോക്കുകളും ഒരു കത്തിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
പതിമൂന്ന് വയസ്സുള്ള പെൺകുട്ടിക്കെതിരെ ആക്രമണം, കുറ്റകൃത്യത്തിനായി ആയുധം ഉപയോഗിക്കൽ, പൊതുസ്ഥലത്ത് ആയുധം കൈവശം വെക്കൽ, ആയുധം ഒളിപ്പിച്ചു വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 11 വയസുള്ള രണ്ട് കുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, 12 വയസിന് താഴെ മാത്രം പ്രായമുള്ളതിനാൽ കാനഡയിലെ ക്രിമിനൽ കോഡ് പ്രകാരം ഇവർക്കെതിരെ കുറ്റകൃത്യം ചുമത്താൻ സാധിക്കില്ല. ഇവരെ മാതാപിതാക്കളുടെ കൂടെ വിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

You might also like
Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

Top Picks for You
Top Picks for You