newsroom@amcainnews.com

ഒൻ്റാരിയോയിൽ ഭവനനിർമ്മാണത്തിൽ മാന്ദ്യം; പക്ഷേ രാജ്യത്ത് ഭവന നിർമ്മാണ മാന്ദ്യമില്ലെന്ന് റോയൽ ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ട്

ഒൻ്റാരിയോ: കാനഡയിൽ ഭവന നിർമ്മാണ മാന്ദ്യമില്ലെന്ന് റോയൽ ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ട്. എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഖ്യയുള്ള ഒൻ്റാരിയോയിൽ ഭവനനിർമ്മാണത്തിൽ മാന്ദ്യം ഉള്ളതായും ആർ‌ബി‌സി റിപ്പോർട്ട് പറയുന്നു. കാനഡയിൽ ഭവന നിർമ്മാണത്തിന്റെ വേഗത വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ വളർച്ചയാണ് ഈ വർഷം ഉണ്ടായത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് ശക്തമായി തുടരുന്നതായും കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ്റെ (CMHC) ഏറ്റവും പുതിയ കണക്കുകൾ വിശകലനം ചെയ്ത് റോയൽ ബാങ്ക് ഓഫ് കാനഡ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഭവന നിർമ്മാണത്തിൽ കുതിച്ചുചാട്ടം ഉണ്ടായപ്പോൾ, ഒൻ്റാരിയോയിൽ കുത്തനെയുള്ള ഇടിവ് അനുഭവപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.

ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലാണ് കൂടുതൽ ഇടിവുള്ളത്. ഇത് ആശങ്കാജനകമാണന്നും ഈ മേഖലയിലെ ജനങ്ങൾക്ക് സാമൂഹികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും ആർ‌ബി‌സി സാമ്പത്തിക വിദഗ്ദ്ധനായ റോബർട്ട് ഹോഗിന്റെ റിപ്പോർട്ട് പറയുന്നു. കാനഡയിലെ ഭവന പ്രതിസന്ധിയുടെ മൂലകാരണം ഒൻ്റാരിയോയിലെ നിർമ്മാണത്തിലുണ്ടാകുന്ന കാലതാമസമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

Top Picks for You
Top Picks for You