newsroom@amcainnews.com

വിദേശ ട്രക്ക് ഡ്രൈവര്‍മാരുടെ യുഎസ് വിസകള്‍ താത്കാലികമായി നിര്‍ത്തി വെച്ചു

വാണിജ്യ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുളള തൊഴില്‍ വിസകള്‍ താത്കാലികമായി നിര്‍ത്തി വെച്ച് അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ ആണ് ഇക്കാര്യം അറിയിച്ചത്. വിദേശ ഡ്രൈവര്‍മാര്‍ യു.എസ് റോഡുകളില്‍ വര്‍ധിക്കുന്നത് അമേരിക്കന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്നുണ്ടെന്നും, ഇത് അമേരിക്കന്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റൂബിയോ എക്‌സില്‍ കുറിച്ചു.

ഫ്‌ളോറിഡയില്‍ ഇന്ത്യയില്‍നിന്നുള്ള ഡ്രൈവര്‍ ഉള്‍പ്പെട്ട വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നടപടി. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന ഇന്ത്യന്‍ ഡ്രൈവര്‍ ഒരു യു-ടേണ്‍ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഫ്‌ളോറിഡയിലുണ്ടായ വാഹനാപകടത്തിന് കാരണക്കാരനായ ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ ഹര്‍ജിന്ദര്‍ സിംഗിന് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉണ്ടായിരുന്നില്ലെന്ന് ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 12 ചോദ്യങ്ങളില്‍ രണ്ടെണ്ണത്തിനും നാല് ഹൈവേ സൈനുകളില്‍ ഒരെണ്ണത്തിനും മാത്രമാണ് ഇയാള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞത്. അതിനാല്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ഇംഗ്ലീഷ് പ്രാവീണ്യം കര്‍ശനമായി നടപ്പാക്കാന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോണ്‍ ഡഫി ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ തീരുമാനം.

You might also like
USCIS Can Now Deny Incomplete Immigration Applications Without an RFE

അപൂർണ്ണമായ ഇമിഗ്രേഷൻ അപേക്ഷകൾ ആർ.എഫ്.ഇ (RFE) ഇല്ലാതെ നിരസിക്കാൻ യു.എസ്.സി.ഐ.എസിന് (USCIS) അനുമതി

വാൻകൂവറിൽ ഇന്ത്യൻ വംശജനെതിരെ വംശീയാക്രമണം: തലപ്പാവ് വലിച്ചൂരി മർദിച്ചു

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

കരടിയുടെ ആക്രമണം: ബിസി സ്ക്വാമിഷ്-ലിലൂറ്റ് സ്വദേശിനി വയോധിക ഗുരുതരാവസ്ഥയിൽ

Canada to invest C$2.7 billion to build rental housing in Toronto

ടൊറന്റോയിൽ വാടക വീടുകൾ നിർമ്മിക്കാൻ ഫെഡറൽ സർക്കാർ 270 കോടി ഡോളർ നിക്ഷേപിക്കും

Europe's largest technology company SAP stops all travel and hiring; tells employees: We need to be disciplined in how we spend

യൂറോപ്പിലെ വമ്പൻ ടെക് കമ്പനിയായ SAP-യിൽ നിയമനങ്ങളും യാത്രകളും തടഞ്ഞു; എഐ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം

Top Picks for You
Top Picks for You