newsroom@amcainnews.com

ആറു യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചു; ഇന്ത്യ – പാക്കിസ്‌ഥാൻ യുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്

വാഷിങ്ടൻ: ഇന്ത്യ – പാക്കിസ്‌ഥാൻ യുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള ചർച്ചയ‌്‌ക്കു മുൻപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന് ട്രംപ് ആവർത്തിച്ചത്. ആറു യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചെന്നു പറഞ്ഞ ട്രംപ്, തുടർന്ന് ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷമാണ് ആദ്യം പരാമർശിച്ചത്.

പതിറ്റാണ്ടുകളായുള്ള സംഘർഷത്തിന് അവസാനം കുറിച്ച് ആഫ്രിക്കൻ രാജ്യങ്ങളായ റുവാണ്ടയും കോംഗോയും സമാധാന കരാറിൽ ഒപ്പുവച്ചതും ഇസ്രയേൽ – ഇറാൻ സംഘർഷം അവസാനിപ്പിച്ചതും ട്രംപ് തുടർന്ന് പരാമർശിച്ചു. വലിയ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണ് അവസാനിപ്പിച്ചതെന്നും റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതായിരിക്കും ഏറ്റവും ഏളുപ്പം എന്ന് ആദ്യം പറഞ്ഞ ട്രംപ്, ഇത് അത്ര എളുപ്പമല്ലെന്ന് അടുത്ത നിമിഷം തിരുത്തി.

ഇന്ത്യ – പാക്കിസ്‌ഥാൻ യുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന് നിരവധി തവണ ട്രംപ് ആവർത്തിച്ചിരുന്നു. സംഘർഷം വ്യാപിക്കുമെന്ന ഘട്ടത്തിൽ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായെന്ന വിവരം ട്രംപ് ആണ് ആദ്യം വെളിപ്പെടുത്തിയത്. എന്നാൽ ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ വ്യക്‌തമാക്കിയത്.

You might also like

തരംഗമുണർത്തി കനേഡിയൻ ഹൗസിംഗ് മാർക്കറ്റ് 2026

മുല്ലപ്പെരിയാർ സമിതിയിലെ കേരളത്തിന്റെ പ്രാതിനിധ്യം: പ്രതിഷേധത്തിന് ഒടുവിൽ കേന്ദ്രത്തിന്റെ വഴങ്ങൽ

നീറ്റ് പേപ്പർ ചോർച്ച: ‘ഡയപ്പർ ചലഞ്ചു’മായി സിജെപി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

തൃശൂരിൽ പുതിയ നെസ്‌കഫേ കിയോസ്ക്: നെസ്‌ലെ ഇന്ത്യയും റെയിൽവേയും കൈകോർക്കുന്നു

ടൊറന്റോയിലുടനീളം ലോകകപ്പ് ആവേശം ഉണർത്തി മേപ്പിൾ ഇലയുടെ ആകൃതിയിലുള്ള ‘കനേഡിയൻ ക്ലാപ്പർ’

ഡോക്ടർമാർക്ക് സ്വാഗതം: 271 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Top Picks for You
Top Picks for You