newsroom@amcainnews.com

ബാറ്റിൽ റിവർ-ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഇന്ന്

ആൽബർട്ട ബാറ്റിൽ റിവർ-ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൺസർവേറ്റിവ് ലീഡർ പിയറി പൊയിലീവിന് ഹൗസ് ഓഫ്‌ കോമ്മൺസിലെ സ്ഥാനം നഷ്ടമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാവിലെ 8:30 മുതൽ രാത്രി 8:30 വരെയാണ് പോളിങ് സമയം. പ്രത്യേക ബാലറ്റായതിനാൽ വോട്ടെണ്ണാൻ സാധാരണയെക്കാൾ കൂടുതൽ സമയമെടുക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. 86,000-ൽ അധികം വോട്ടർമാരുള്ള മണ്ഡലത്തിൽ 14,000-ൽ അധികം ആളുകൾ മുൻകൂട്ടി വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ കാൾട്ടൺ റൈഡിങ്ങിൽ നിന്ന് പരാജയപ്പെട്ടതോടെ പൊയിലീവിന് പ്രതിപക്ഷ നേതാവ് പദവി നഷ്ടമായി. ഇതേത്തുടർന്ന് ബാറ്റിൽ റിവർ-ക്രോഫൂട്ട് റൈഡിങ്ങിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കൺസർവേറ്റിവ് പാർട്ടി എംഎൽഎ ഡാമിയൻ കുറേക്ക്, സ്ഥാനം രാജി വച്ച് പിയേറിനു മത്സരിക്കാൻ അവസരം ഒരുക്കുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നാണ് ബാറ്റിൽ റിവർ-ക്രോഫൂട്ട്. എന്നാൽ ഇരുന്നൂറിലധികം സ്ഥാനാർത്ഥികൾ പൊയിലീവിനെതിരെ മത്സര രംഗത്തുണ്ട്. ഇതിൽ ഭൂരിഭാഗവും ‘ലോംഗസ്റ്റ് ബാലറ്റ് കമ്മിറ്റി’യുടെ ഭാഗമാണ്. സ്ഥാനാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ ബാലറ്റിൽ ഇഷ്ട സ്ഥാനാർത്ഥിയുടെ പേര് എഴുതി ചേർത്ത് വേണം സമ്മതിദായകർ വോട്ട് രേഖപ്പെടുത്താം.

You might also like

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

Start of Nobel Prize Announcements; Medicine Prize Today

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

ക്യുബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി ക്യുബെക്കോയിസ് ഭരണത്തിലേക്ക്

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Top Picks for You
Top Picks for You