newsroom@amcainnews.com

ന്യൂസിലൻ്റിലെ സാമ്പത്തിക വളർച്ച താഴോട്ട്; രാജ്യം വിടുന്ന പൗരന്മാരുടെ എണ്ണത്തിൽ വൻ വർദ്ധന, 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്

വെല്ലിം​ഗ്ടൺ: ന്യൂസിലൻഡ് പൗരന്മാർ രാജ്യം വിടുന്നത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി റിപ്പോർട്ട്. തൊഴിലില്ലായ്മ വർദ്ധിക്കുകയും സാമ്പത്തിക വളർച്ച മന്ദഗതിയിലാവുകയും ചെയ്തതിനെ തുടർന്നാണ് ഇത്. 30 വയസ്സിന് താഴെയുള്ളവരാണ് രാജ്യം വിടുന്നതിൽ കൂടുതലും. സ്റ്റാറ്റിസ്റ്റിക്സ് ന്യൂസിലാൻഡ് ആണ് ഇതു സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. 2025 ജൂണിൽ അവസാനിക്കുന്ന ഒരു വർഷക്കാലയളവിനുള്ളിൽ 71,800 ന്യൂസിലൻഡ് പൗരന്മാർ രാജ്യം വിട്ടുപോയി. അതിന് മുൻപുള്ള 12 മാസ കാലയളവിൽ ഇത് 67,500 ആയിരുന്നു.

2024 മുതൽ ന്യൂസിലൻഡിലേക്ക് വരുന്ന വിദേശ പൗരന്മാരുടെ എണ്ണം പകുതിയായി കുറഞ്ഞു. 1991ന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിലൂടെ കടന്നു പോവുകയാണ് രാജ്യം. കുറഞ്ഞ ഉൽപ്പാദനക്ഷമതയും നയപരമായ പിഴവുകളുമാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.2 ശതമാനമായി ഉയർന്നതായി കഴിഞ്ഞ ആഴ്ചത്തെ ഡാറ്റ പറയുന്നു.

കഴിഞ്ഞ വർഷം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിനായി 2024 ഓഗസ്റ്റ് മുതൽ റിസർവ് ബാങ്ക് ഓഫ് ന്യൂസിലൻഡ് പലിശ നിരക്ക് 225 ബേസിസ് പോയിൻ്റുകൾ കുറച്ചിരുന്നു. ആദ്യ പാദത്തിൽ മൊത്ത ആഭ്യന്തര ഉൽ‌പാദനം 0.8% വർദ്ധിച്ചതോടെ സമ്പദ്‌വ്യവസ്ഥ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. രാജ്യം വിടുന്നവരിൽ 38 ശതമാനവും 18നും 30നും ഇടയിൽ പ്രായമുള്ളവരാണ് . 1979 ൽ ഇത് 60 ശതമാനം ആയിരുന്നു.

You might also like

ബോംബ് ഭീഷണി: ടൊറന്റോയിലെ സ്കൂളുകളിൽ സുരക്ഷ ശക്തമാക്കി

കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ ഉണർവ്: ഫെബ്രുവരിയിൽ ജിഡിപി 0.2% വർദ്ധിച്ചു

കാനഡയിൽ യുവാക്കൾക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നു: വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

ടാക്സ് റീഫണ്ട് ലഭിച്ചോ? പണം പാഴാക്കരുത്; സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വിദഗ്ധർ പറയുന്ന വഴികൾ

ബി.സി പ്രൊവിൻഷ്യൽ പാർക്കിൽ മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തി; സീ-ടു-സ്കൈ മേഖലയിൽ നടുക്കം

“കേരള ഡേയ്‌സ് ട്രേഡ് ഫെയർ – സീസൺ 2′ മെയ് 30-ന്

Top Picks for You
Top Picks for You