newsroom@amcainnews.com

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

കെബെക്കിലെ യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച 44 കുടിയേറ്റക്കാരെയും മൂന്ന് മനുഷ്യക്കടത്ത് സംഘാംഗങ്ങളെയും പിടികൂടി. സ്റ്റാൻസ്റ്റഡിനടുത്തുള്ള ഹാസ്കൽ റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികളടക്കം 44 പേരെ വായുസഞ്ചാരമില്ലാത്ത ട്രക്കിൽ തിക്കിനിറച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇത്രവലിയ മനുഷ്യക്കടത്ത് ഈ മേഖലയിൽ ആദ്യമാണെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരെ കോടതിയിൽ ഹാജരാക്കി. അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികൾ നിലവിൽ കസ്റ്റഡിയിലാണ്.

പിടികൂടിയ 44 കുടിയേറ്റക്കാരെ ഇമിഗ്രേഷൻ നടപടികൾക്കായി റീജിനൽ പ്രൊസസ്സിങ് സെന്ററിലേക്ക് മാറ്റി. ഇതിൽ ചിലരെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അമേരിക്കയിലേക്ക് തിരിച്ചയച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

You might also like

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

Top Picks for You
Top Picks for You