newsroom@amcainnews.com

ഇന്ധന നികുതിയിളവ് നൽകാൻ ആൽബർട്ട സർക്കാർ

ഇന്ധന നികുതി താൽക്കാലികമായി നിർത്തലാക്കുകയോ കുറയ്ക്കുകയോ എന്നതിൽ ആൽബർട്ട സർക്കാർ ഈ ആഴ്ച തീരുമാനമെടുക്കും. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 80 യു.എസ് ഡോളറിന് മുകളിൽ തുടരുന്ന പശ്ചാത്തലത്തിലാണ് നികുതിയിളവ് നൽകാൻ സർക്കാർ ആലോചിക്കുന്നത്. ജൂലൈ ഒന്നു മുതലായിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.

നിലവിൽ ആൽബർട്ടയിൽ സാധാരണ പെട്രോളിന് ലിറ്ററിന് 13 സെൻ്റാണ് ഇന്ധന നികുതി. വെസ്റ്റ് ടെക്സസ് ഇന്‍റർമീഡിയറ്റ് അസംസ്കൃത എണ്ണയുടെ വിലയെ അടിസ്ഥാനമാക്കിയാണ് ഇളവുകൾ നിശ്ചയിക്കുന്നത്. എണ്ണവില ബാരലിന് 80 മുതൽ 89.99 ഡോളർ വരെയാണെങ്കിൽ ലിറ്ററിന് 4.5 മുതൽ 9 സെൻ്റ് വരെ നികുതി കുറച്ചേക്കും. വില 90 ഡോളറോ അതിൽ കൂടുതലോ ആയാൽ നികുതി പൂർണ്ണമായും ഒഴിവാക്കും. കഴിഞ്ഞ 20 ദിവസത്തെ ശരാശരി വില കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. 2023-ലും ആൽബർട്ട സർക്കാർ സമാനമായ രീതിയിൽ ആറ് മാസത്തേക്ക് ഇന്ധന നികുതി ഒഴിവാക്കിയിരുന്നു.

You might also like

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Top Picks for You
Top Picks for You