newsroom@amcainnews.com

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ഓട്ടവ: സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയാണ് ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് എന്ന് സർവേ. ഇപ്‌സോസ് പോൾ പ്രകാരം, പ്രതികരിച്ചവരിൽ 57 ശതമാനം പേരും ഇങ്ങനെയൊരു അഭിപ്രായമാണ് പ്രതികരിച്ചത്. സോഷ്യൽ മീഡിയയാണ് ഏറ്റവും സ്വാധീനമുള്ള വാർത്താ സ്രോതസ്സുകളിൽ ഒന്നെന്ന് പലരും ചൂണ്ടിക്കാട്ടി. കാനഡയിൽ ഫേസ്ബുക്ക് വാർത്താ ഉള്ളടക്കം നിരോധിച്ചിട്ടുണ്ടെങ്കിലും 14 ശതമാനം പേർ അതിനെ പ്രത്യേകം പരാമർശിച്ചു.

ജൂലൈ 11 മുതൽ 21 വരെ 1,000 കനേഡിയൻ നിവാസികളിലാണ് ഓൺലൈൻ സർവേ നടത്തിയത്. പ്രാദേശിക വാർത്തകളുമായി ബന്ധപ്പെട്ട പബ്ലിക് പോളിസി ഫോറത്തിൻ്റെ പഠനത്തിൻ്റം ഭാഗമായാണിത്. പ്രാദേശിക വാർത്താ മാധ്യമങ്ങളുടെ സ്വാധീനത്തിലുണ്ടായ കുറവ് നിരവധി കനേഡിയക്കാരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ഫോളോ ചെയ്യാൻ നിർബന്ധിതരാക്കുന്നു എന്ന് സർവ്വെ വിലയിരുത്തുന്നു. തങ്ങളുടെ സ്ഥാനാർത്ഥികളെക്കുറിച്ചും പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചും അറിയാൻ ആളുകൾ കൂടുതൽ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഈ പോൾ വ്യക്തമാക്കുന്നതെന്ന് ഇപ്‌സോസിലെ സീനിയർ വൈസ് പ്രസിഡൻ്റ് ഷോൺ സിംപ്‌സൺ പറയുന്നു.

പ്രാദേശിക വാർത്തകളുടെ ലഭ്യത കൂടുതലായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സമ്മതിദാന അവകാശം വിനിയോഗിക്കുമായിരുന്നു എന്ന 70 ശതമാനം ആളുകളും അഭിപ്രായപ്പെട്ടതായി സർവേ പറയുന്നു. ടൊറൻ്റോ സ്റ്റാർ മുൻ കോളമിസ്റ്റ് ടിം ഹാർപ്പർ, മക്ലീൻ മുൻ എഡിറ്റർ-ഇൻ-ചീഫ് അലിസൺ അങ്കിൾസ് എന്നിവരാണ് റിപ്പോർട്ടിന് പിന്നിലുണ്ടായിരുന്നത്. രാഷ്ട്രീയ വാർത്തകൾ കൂടുതൽ ഫലപ്രദമായി റിപ്പോർട്ട് ചെയ്യുന്നതിന് ഒരു സ്ഥിരം ഫണ്ട് മാധ്യമ സ്ഥാപനങ്ങൾക്ക് നൽകുകയെന്ന നിർദ്ദേശവും ഇവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

You might also like

മക്കളെ കൊലപ്പെടുത്തിയ കേസിൽ കാൽഗറി സ്വദേശിയായ പിതാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി

നിക്ഷേപകരെ ലക്ഷ്യമിട്ട് നടന്ന ആഗോള ഓൺലൈൻ തട്ടിപ്പ്: കാനഡക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് 200 മില്യൺ ഡോളർ കവർന്നു; അന്വേഷണം ശക്തമാക്കി അധികൃതർ

അൽബെർട്ടയിൽ വേഗപരിധി കൂട്ടുന്നു: ഹൈവേ 2-ൽ പരീക്ഷണാടിസ്ഥാനത്തിൽ 120 കി.മീ വേഗത അനുവദിച്ചു

കാനഡയുടെ അത്ഭുതക്കാഴ്ചകൾ; നിങ്ങളുടെ യാത്രാപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട അപൂർവ്വ സുന്ദരമായ ഇടങ്ങൾ

നാടുകടത്തലിൽ മെക്സിക്കോയെ മറികടന്ന് ഇന്ത്യ: കാനഡ പുറത്തുവിട്ട കണക്കുകളിൽ ആശങ്ക.

ബ്ലൈൻഡ് ഡേറ്റിനായി വിമാനം കയറി; പക്ഷേ യുവതി പ്രണയത്തിലായത് വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റുമായി

Top Picks for You
Top Picks for You