newsroom@amcainnews.com

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

ഒൻ്റാരിയോ: ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി. സർവീസ് ഒൻ്റാരിയോയുടെ വെബ്‌സൈറ്റ് പ്രകാരം, പേര് മാറ്റ അഭ്യർത്ഥനകൾക്ക് 12 ആഴ്ച വരെ എടുത്തേക്കാം. എന്നാൽ അടുത്തിടെ പേര് മാറ്റത്തിനായി അപേക്ഷ നല്കിയ യുവതിക്ക് ലഭിച്ച മറുപടി ഇതിന് 19 ആഴ്ച വരെ എടുത്തേക്കാമെന്നാണ്. എല്ലാ പേരുമാറ്റ അപേക്ഷകളും ഒൻ്റാരിയോയിലെ തണ്ടർ ബേയിലെ രജിസ്ട്രാർ ജനറലിൻ്റെ ഓഫീസ് വഴിയാണ് പ്രോസസ്സ് ചെയ്യുന്നത്.

കാലതാമസത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇവർ പറയുന്നില്ലെങ്കിലും കാലതാമസം ഒഴിവാക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഓഫിസ് പറയുന്നത്. വർദ്ധിച്ച് വരുന്ന അപേക്ഷകൾ പരിഹരിക്കുന്നതിനും പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിനും സർവ്വീസ് ഒൻ്റാരിയോ നിരന്തരം പ്രവർത്തിക്കുന്നതായും ഒരു വക്താവ് പറഞ്ഞു. അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടിയാണ് പേരുമാറ്റത്തിന് അപേക്ഷിക്കുന്നതെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ പ്രോസസിങ് നടപടികൾ വേഗത്തിലാക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയർ: ശ്രീഹരിക്ക് വിട

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

Top Picks for You
Top Picks for You