newsroom@amcainnews.com

‘ജസ്റ്റ് ഫോർ ലോഫ്‌സ്’ ഫെസ്റ്റിവലിന് ഫണ്ട് അനുവദിച്ച് കാനഡ സർക്കാർ

ജൂലൈ 16 മുതൽ 27 വരെ മോൺട്രിയലിൽ നടക്കുന്ന ‘ജസ്റ്റ് ഫോർ ലോഫ്‌സ്’ ഫെസ്റ്റിവലിന് ഫണ്ട് അനുവദിച്ച് കാനഡ സർക്കാർ. വ്യവസായ മന്ത്രി മെലനി ജോളി, കനേഡിയൻ ഐഡൻ്റിറ്റി ആൻഡ് കൾച്ചർ മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് എന്നിവരാണ് 18.59 ലക്ഷം ഡോളറിന്റെ ഫണ്ടിങ് പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കോമഡി ഫെസ്റ്റിവലുകളിൽ ഒന്നായ ‘ജസ്റ്റ് ഫോർ ലോഫ്‌സ്’ ഫെസ്റ്റിവലിൽ സ്റ്റാൻഡ്-അപ്പ് കോമഡി ഷോകൾ, സ്കെച്ച് കോമഡി, തെരുവ് പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കോമഡി ഷോകൾ അരങ്ങേറും. ലോകമെമ്പാടുമുള്ള ഹാസ്യനടന്മാരും, അഭിനേതാക്കളും, കലാകാരന്മാരും അണിനിരക്കുന്ന ഫെസ്റ്റിവലിന് ഫെഡറൽ ഫണ്ടിങ്‌ മാറ്റ് കൂട്ടും.

2025, 2026 വർഷങ്ങളിലെ ഫെസ്റ്റിവലിൻ്റെ പ്രചാരണത്തിനും പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും കാനഡ ഇക്കണോമിക് ഡെവലപ്മെന്റ് ഫോർ ക്യൂബെക്ക് റീജിയൻസ് (CED) 13.59 ലക്ഷം ഡോളർ ധനസഹായം നൽകും. 2025-ലെ ഫെസ്റ്റിവലിനായി കാനഡ ആർട്സ് പ്രസൻ്റേഷൻ ഫണ്ടിലൂടെ കനേഡിയൻ ഹെറിറ്റേജ് വിഭാഗം 5 ലക്ഷം ഡോളറും നൽകും.

You might also like
Winnipeg Giant Tiger closure raises concerns over access to affordable groceries

വിനിപെഗിലെ ജയന്റ് ടൈഗർ സ്റ്റോറിന്റെ പൂട്ടൽ താങ്ങാനാവുന്ന വിലയിലുള്ള പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു

Who is a Real New Yorker? New 'Agency' Set Up for Verification; Donald Trump Denied in First Action

ആരാണ് യഥാർത്ഥ ന്യൂയോർക്കുകാരൻ? സ്ഥിരീകരണത്തിനായി പുതിയ ‘ഏജൻസി’; ആദ്യ നടപടിയിൽ തന്നെ ഡൊണാൾഡ് ട്രംപിന് വിലക്ക്!

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Top Picks for You
Top Picks for You