newsroom@amcainnews.com

മിന്നല്‍ പ്രളയം: ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും രണ്ട് മരണം

ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലുമുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കമാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. ന്യൂജേഴ്സിയിലെ പ്ലെയിന്‍ഫീല്‍ഡിലെ സീഡാര്‍ ബ്രൂക്കിന് കുറുകെയുള്ള ചെറിയ പാലത്തില്‍ നിന്ന് ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. വെള്ളം കയറിയ വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ പ്രദേശങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച കൊടുങ്കാറ്റുണ്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വടക്കുകിഴക്കന്‍ മേഖലയിലും ഫ്‌ലോറിഡയിലും മധ്യപടിഞ്ഞാറന്‍ അമേരിക്കയിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് (NWS) അറിയിച്ചു.

തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ ന്യൂയോര്‍ക്ക് സിറ്റി സബ് വേയിൽ വെള്ളം കയറി. ന്യൂജേഴ്സിയിലെ നിരവധി പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ന്യൂവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.

You might also like
Funeral boss 'The Undertaker' seen in police surveillance amid Toronto mafia probe

ടൊറന്റോ മാഫിയ അന്വേഷണത്തിനിടെ ‘ദി അണ്ടർടേക്കർ’ എന്നറിയപ്പെടുന്ന ഫ്യൂണറൽ ബോസ് പോലീസ് നിരീക്ഷണത്തിൽ

Two children among six dead after plane crash off Mississippi coast

മിസിസിപ്പി തീരത്ത് വിമാനം തകർന്ന് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു

റെക്കോർഡ് ഡീപോര്‍ട്ടേഷന്‍: അമേരിക്കയില്‍ നിന്നും രണ്ടായിരത്തിലധികം ഇന്ത്യക്കാരെ നാടുകടത്തി

കനത്ത മഴയും ഫ്രീസിങ് റെയിനും: മാരിടൈംസ് മേഖലയിൽ സ്കൂളുകൾക്ക് അവധി

പുതിയ ODSP പേയ്‌മെൻ്റുകൾ നവംബർ 30 തിങ്കളാഴ്ച അക്കൗണ്ടിലേക്ക്

നോർത്ത് കാരൊലൈന സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റ്സ്: റീകൗണ്ടിങിലും ചക്ക് ഹബ്ബാര്‍ഡിന് ജയം

Top Picks for You
Top Picks for You