newsroom@amcainnews.com

കാനഡയിൽ സ്മിഷിങ് തട്ടിപ്പുകൾ വർധിക്കുന്നതായി കനേഡിയൻ ആന്റി-ഫ്രോഡ് സെന്റർ

കാനഡയിൽ സ്മിഷിങ് (Smishing) അഥവാ വ്യാജ സന്ദേശ തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററി​ന്റെ മുന്നറിയിപ്പ്. AI സഹായത്തോടെ കൂടുതൽ വിശ്വസനീയമായ സന്ദേശങ്ങൾ അയക്കാനും, സൈബർ സുരക്ഷാ ലംഘനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പുതിയ ആളുകളെ ലക്ഷ്യമിട്ട് പറ്റിക്കാനും തട്ടിപ്പുകാർക്ക് കഴിയുന്നതാണ് ഇതിന് പ്രധാന കാരണം. ഈ വർഷം ജൂലൈ വരെ തട്ടിപ്പ് റിപ്പോർട്ടുകളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ ഇരകളാകുന്നവരിൽ വളരെ കുറച്ച് പേർ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നതിനാൽ കണക്കുകൾ കൃത്യമാവണമെന്നില്ലെന്ന് സെന്ററിലെ കമ്മ്യൂണിക്കേഷൻസ് ഓഫീസർ ജെഫ് ഹോൺകാസിൽ പറയുന്നു.

എസ്എംഎസ് (SMS) ഫിഷിങ് (Phishing) എന്നിവയുടെ സംയോജനമാണ് സ്മിഷിങ്. വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ, ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങളാണിവ. അയക്കാത്ത പാക്കേജുകൾ, താൽക്കാലികമായി നിർത്തിവെച്ച ബാങ്ക് അക്കൗണ്ടുകൾ, അല്ലെങ്കിൽ നികുതി റീഫണ്ടുകൾ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളായിരിക്കും പലപ്പോഴും തട്ടിപ്പുകാർ അയക്കുന്നത്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, വ്യാജ സന്ദേശങ്ങൾ 7726 (SPAM) എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്യാനും കനേഡിയൻ കോമ്പറ്റീഷൻ ബ്യൂറോ (Competition Bureau) നിർദ്ദേശിച്ചു. ഈ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനും നമ്പർ ബ്ലോക്ക് ചെയ്യാനും ‘STOP’ അല്ലെങ്കിൽ ‘NO’ എന്ന് മറുപടി നൽകാൻ ആവശ്യപ്പെട്ടാലും അവ​ഗണിക്കാനും ബ്യൂറോ നിർദ്ദേശിക്കുന്നു.

You might also like
Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Top Picks for You
Top Picks for You