newsroom@amcainnews.com

യുകെ പോസ്റ്റ് ഓഫിസ് അഴിമതി വിവാദം: അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ! തെറ്റായി പ്രതിചേർക്കപ്പെട്ടത് ആയിരത്തോളം ബ്രാഞ്ച് മാനേജർമാർ; സ്വയം ജീവനൊടുക്കിയത് 13 പേരെന്ന് കണ്ടെത്തൽ

ലണ്ടൻ: പോസ്റ്റ് ഓഫിസ് ജീവനക്കാർ പണം തട്ടിയെന്ന് തെറ്റിദ്ധരിച്ചുള്ള അഴിമതി വിവാദത്തിലെ പുതിയ അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. തെറ്റൊന്നും ചെയ്യാതെ ആരോപണം കേൾക്കേണ്ടിവന്നതിന്റെ മാനസികവിഷമത്തിൽ 13 പേർ സ്വയം ജീവനൊടുക്കിയെന്നാണ് കണ്ടെത്തൽ. 1999നും 2015നും ഇടയിലാണ് ആയിരത്തോളം ബ്രാഞ്ച് മാനേജർമാർ തെറ്റായി പ്രതിചേർക്കപ്പെട്ടത്. ഇതിൽ അറുപതോളം പേർ ആത്മഹത്യയെപ്പറ്റി ആലോചിച്ചു. ഇതിൽ അറുപതോളം പേർ ആത്മഹത്യയെപ്പറ്റി ആലോചിച്ചു. പലരും കടക്കെണിയിലായി. ചിലരാകട്ടെ ഗുരുതര അസുഖബാധിതരുമായി.

‘ഹൊറൈസൺ’ എന്ന സോഫ്റ്റ്‌വെയറിനു സംഭവിച്ച പിഴവുമൂലം സെയിൽസ് അക്കൗണ്ടിങ് സംവിധാനം താറുമാറായതാണെന്നു തിരിച്ചറിയാതെ, പോസ്റ്റ് ഓഫിസ് ജീവനക്കാർ പണം തട്ടിയെന്ന് അധികൃതർ തെറ്റിദ്ധരിക്കുകയായിരുന്നു. യുകെ നീതിന്യായ സംവിധാനത്തിനു പറ്റിയ വലിയ പിഴവായി കുപ്രസിദ്ധി നേടിയ സംഭവത്തിലെ യഥാർഥ വസ്തുതകൾ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‌ടിവി ഡോക്യുമെന്ററിയിലൂടെയാണ് ലോകമറിഞ്ഞത്. തുടർന്ന്, നിയമനടപടി നേരിടേണ്ടി വന്ന ജീവനക്കാർക്ക് സർക്കാർ നഷ്ടപരിഹാരം നൽകി.

You might also like
Conservatives propose eliminating tax on diesel sales until Canada Day

കാനഡ ഡേ വരെ ഡീസൽ വിൽപ്പന നികുതി ഒഴിവാക്കാൻ കൺസർവേറ്റീവ് പാർട്ടിയുടെ നിർദ്ദേശം

Email spam filters cost GOP fundraisers estimated $117M in donations last year: bombshell study

ഗൂഗിൾ സ്പാം ഫിൽട്ടറുകൾ കാരണം കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ ഫണ്ട് ശേഖരണത്തിന് 117 മില്യൺ ഡോളറിന്റെ നഷ്ടം

PM looks at when to boost immigration as government gets system 'under control'

കാനഡയുടെ കുടിയേറ്റ നയം: ജനസംഖ്യയിൽ നിയന്ത്രിത വർദ്ധനവ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

10 ലക്ഷം ഡോളർ പാരിതോഷികം: ഗോൾഡി ബ്രാറിനായുള്ള തിരച്ചിൽ ശക്തമാക്കി എഫ്ബിഐ

മാലിന്യം വലിച്ചെറിയുന്നവർക്ക് കടുത്ത പിഴയും തടവും: നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട

ജൂലൈയിൽ ജിഡിപി വളർച്ചാ നിരക്ക് പൂജ്യം ശതമാനം: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Top Picks for You
Top Picks for You