newsroom@amcainnews.com

കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ നാട്ടുകല്‍ സ്വദേശിയായ യുവതിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ രോഗബാധ സംശയിച്ചിരുന്ന യുവതിയുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തില്‍ നിപ പോസിറ്റീവാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രോഗിയുടെ സമ്പർക്കപട്ടിക കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, നിപ വ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടും.

You might also like
Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You