newsroom@amcainnews.com

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൽഗറിയിലെ ജലവിതരണത്തിൽ വീണ്ടും ഫ്ലൂറൈഡ് ചേർത്തു തുടങ്ങി; കാരണം ഇതാണ്…

കാൽഗറി: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൽഗറിയിലെ ജലവിതരണത്തിൽ വീണ്ടും ഫ്ലൂറൈഡ് ചേർത്തു തുടങ്ങി. ജനഹിത പരിശോധനയ്ക്കും, സിറ്റി കൗൺസിലിലെ ചർച്ചകൾക്കും ശേഷമാണ് ഫ്ലൂറൈഡ് വീണ്ടും ചേർത്ത് തുടങ്ങിയത്. 2021-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിനിടെ നടന്നൊരു ജനഹിത പരിശോധനയെത്തുടർന്ന് ഫ്ലൂറൈഡ് വീണ്ടും ചേർക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. പക്ഷെ അത് നടപ്പാക്കാൻ നീണ്ട ഇടവേള വേണ്ടി വന്നു.

കുടിവെള്ളത്തിൽ ഫ്ലൂറൈഡ് വീണ്ടും ചേർക്കുന്നതിനെ 62 ശതമാനം പേർ അനുകൂലിച്ചിരുന്നു. കാൽഗറിയിലെ 65 ശതമാനം കുട്ടികൾക്കും പല്ലിന് ക്ഷയം ഉണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, അതേസമയം ഫ്ലൂറൈഡേഷൻ നിലനിൽക്കുന്ന എഡ്മണ്ടണിൽ ഇത് ഏകദേശം 55 ശതമാനമായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് നഗരത്തിലെ ട്രീറ്റ്‌മെൻ്റ് പ്ലാന്റുകളിൽ നിന്ന് വിതരണം ചെയ്യുന്ന വെള്ളത്തിൽ ഒരു ലിറ്ററിൽ 0.7 മില്ലിഗ്രാമെന്ന അളവിൽ ഫ്ലൂറൈഡ് ചേർക്കും. ഹെൽത്ത് കാനഡയുടെ കമ്മ്യൂണിറ്റി വാട്ടർ ഫ്ലൂറൈഡേഷനായുള്ള ഗൈഡൻസ് ശുപാർശ ചെയ്യുന്നതനുസരിച്ചാണ് ഇത്. 2023 ൽ ഇത് പുനരാരംഭിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, കാൽഗറിയിലെ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകൾ നവീകരിക്കുന്നതിനുള്ള ചെലവ് കാരണം തടസ്സങ്ങൾ നേരിട്ടിരുന്നു. മൂന്ന് തവണ തടസ്സപ്പെട്ട പദ്ധതിയാണ് ഇപ്പോൾ നടപ്പിലായത്. പദ്ധതിയെക്കുറിച്ച് കാൽഗറിക്കാർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

You might also like

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

$11.2-Billion Plan to End Homelessness in Canada; Vancouver and Victoria Mayors Express Support

കാനഡയിൽ ഭവനരഹിതാവസ്ഥ അവസാനിപ്പിക്കാൻ 11.2 ബില്യൺ ഡോളറിന്റെ പദ്ധതി; വാൻകൂവർ, വിക്ടോറിയ മേയർമാർ പിന്തുണച്ചു

Young man dies after eating fish; food poisoning suspected

മത്സ്യം കഴിച്ചതിനു പിന്നാലെ യുവാവിന് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

UP man ties wife to chair, burns her alive over suspected affair

അവിഹിതബന്ധം ആരോപിച്ചു ഭാര്യയെ കസേരയിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; യുപിയിൽ ഭർത്താവ് അറസ്റ്റിൽ

Arshdeep Singh scripts history, joins Javagal Srinath and Mohammed Shami in elite list as India bowl out New Zealand for 185

ന്യൂസിലൻഡിനെ 185 റൺസിന് പുറത്താക്കി ഇന്ത്യ; ജവഗൽ ശ്രീനാഥിനും ഷമിക്കുമൊപ്പം അപൂർവ്വ പട്ടികയിൽ ഇടംപിടിച്ച് അർഷ്ദീപ് സിംഗ്

നാടുകടത്തല്‍ നയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ട്രംപ്

Top Picks for You
Top Picks for You