newsroom@amcainnews.com

ഏറ്റവും തിരക്കേറിയ വേനൽക്കാല യാത്രാ സീസണിനായി തയാറെടുത്ത് വാൻകുവർ വിമാനത്താവളം; ഗ്രീറ്റിംഗ് പ്രോഗ്രാം പൂർണമായും പ്രവർത്തനക്ഷമമെന്ന് അധികൃതർ

വാൻകുവർ: ഈ വാരാന്ത്യത്തിൽ വേനൽക്കാല യാത്രാ സീസൺ ആരംഭിക്കുകയാണ്. സമ്മർ സീസണിലെ യാത്രകൾക്കായി കാനഡയിലുടനീളമുള്ള വിമാനത്താവളങ്ങളും തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ജൂൺ 15 മുതൽ ലേബർ ഡേ വരെ ഏകദേശം 6.7 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാനായി വാൻകുവർ അന്താരാഷ്ട്ര വിമാനത്താവളം(YVR) ഒരുങ്ങിയതായി എയർപോർട്ട് അധികൃതർ പറഞ്ഞു. ഇത്തവണ ഏറ്റവും തിരക്കേറിയ വേനൽക്കാല സീസണിലേക്കാണ് തങ്ങൾ കടക്കുന്നതെന്ന് എയർപോർട്ട് വക്താവ് അലിസ സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

യാത്രക്കാരെ മുഴുവൻ കഴിയുന്നത്ര വേഗത്തിൽ ഉൾക്കൊള്ളാനും അവരുടെ സുഗമമായ യാത്രയ്ക്കും എയർപോർട്ട് അതോറിറ്റി പുതിയ പ്രോഗ്രാമുകളും സംവിധാനങ്ങളും കൈക്കൊണ്ടിട്ടുണ്ടെന്നും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കുറച്ച്മാസങ്ങൾക്ക് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഗ്രീറ്റിംഗ് പ്രോഗ്രാം ഇപ്പോൾ പൂർണമായി പ്രവർത്തനക്ഷമമാണെന്ന് സ്മിത്ത് പറഞ്ഞു. ആഭ്യന്തര യാത്രക്കാർക്ക് ഇത് സമയം ലാഭിക്കാൻ സഹായിക്കും.

കൂടാതെ, 100 മില്ലി ലിറ്റർ വരെയുള്ള ദ്രാവകങ്ങൾ കൈവശം വയ്ക്കുന്നതിനുള്ള നിയന്ത്രണം ഇപ്പോഴും നിലവിലുണ്ടെന്ന് യാത്രക്കാരെ സ്മിത്ത് ഓർമിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം, എയർ കാനഡയിൽ പറക്കുന്ന യാത്രക്കാർക്ക് ബോർഡിംഗ് വേഗത്തിലാക്കാൻ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്നും സ്മിത്ത് വ്യക്തമാക്കി. എയർപോർട്ടിലെ ഏറ്റവും തിരക്കേറിയ വേനൽക്കാല യാത്രാ ദിനം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.

You might also like
The adventurous rescue of the baby elephant by the fishermen

മത്സ്യത്തൊഴിലാളികളുടെ സാഹസികമായ ആനക്കുട്ടി രക്ഷാപ്രവർത്തനം

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Top Picks for You
Top Picks for You