newsroom@amcainnews.com

റഷ്യന്‍ ഡ്രോണ്‍ ആക്രമണം: യുക്രെയ്‌നില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ യുക്രെയ്‌നിലെ ഒഡെസയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 14 പേര്‍ക്ക് പരുക്കേറ്റു. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ 21 നില കെട്ടിടത്തിലേക്കാണ് ഡ്രോണ്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് കിപ്പര്‍ അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുകയും കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് പുറത്തുവിട്ടു.

അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ സ്തംഭിച്ചതോടെ റഷ്യ യുക്രേനിയന്‍ നഗരങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജൂണ്‍ ആദ്യവരാം റഷ്യന്‍ വ്യോമതാവളങ്ങളില്‍ യുക്രെയ്ന്‍ ആക്രമണം നടത്തിയിരുന്നു. ഒരേ സമയം നാല് കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. നാല്‍പ്പതോളം യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രെയ്ന്‍ അവകാശവാദം ഉന്നയിച്ചു. ആക്രമണം പിന്നീട് റഷ്യ സ്ഥിരീകരിച്ചു.

You might also like

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

റോമിൽ പീറ്റർ തീലിന്റെ ‘അന്തിക്രിസ്തു’ പ്രഭാഷണം; വത്തിക്കാന്റെ പടിവാതിൽക്കൽ വിവാദം പുകയുന്നു, അകലം പാലിച്ച് കത്തോലിക്കാ സഭ

Top Picks for You
Top Picks for You