newsroom@amcainnews.com

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നദികൾ കരകവിഞ്ഞു, മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നു

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ ഒന്നിലധികം മേഘവിസ്ഫോടനം. മലവെള്ളപ്പാച്ചിലിനെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. തുടർന്ന് നദികൾ കരകവിഞ്ഞൊഴുകി.

മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നു. കുളുവിൽ കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടതിൻറെ വീഡിയോകളും പുറത്തുവന്നു. മിന്നൽ പ്രളയത്തിനിടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കുന്നതിനിടെയാണ് മൂന്നുപേർ ഒഴുക്കിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

മണാലി, ബഞ്ജർ മേഖലയിലും മിന്നൽ പ്രളയം കനത്ത നാശം വിതച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനും വെള്ളം കയറി സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാനുമുള്ള പ്രവർത്തനം ആരംഭിച്ചെന്നും കുളു അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണർ അശ്വനി കുമാർ പറഞ്ഞു. മണികരൺ വാലിയിലെ ബ്രഹ്മ ഗംഗയിലും വെള്ളം ഉയർന്നു. നദിയിൽ വെള്ളം ഉയർന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറി.

രാവിലെ മുതൽ മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നുവെന്നും നദികളുടെയും തോടുകളുടെയും അടുത്തേക്ക് ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും ബ‍ഞ്ചർ എംഎൽഎ സുരിന്ദർ ഷൗരി പറഞ്ഞു. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായായതായും റിപ്പോർട്ടുകളുണ്ട്. തൊഴിലാളികളടക്കമുള്ളവരെയാണ് കാണാതായത്. ധരംശാലക്ക് സമീപം മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി തൊഴിലാളികൾ ഒഴുക്കിൽപ്പെട്ടതായി സംശയമുണ്ട്.

You might also like
Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Top Picks for You
Top Picks for You