newsroom@amcainnews.com

കനത്ത ചൂട്: ടൊറന്റോയിലെ സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നഗരത്തില്‍ ചൂട് തുടരുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് ( ടിഡിഎസ്ബി). കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സ്‌കൂള്‍ അധികൃതരും, മാതാപിതാക്കളും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ടിഡിഎസ്ബി മുന്നറിയിപ്പ് നല്‍കി. ടൊറന്റോയില്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

ചില സ്‌കൂളുകള്‍ പൂര്‍ണ്ണമായും, ചിലത് ഭാഗികമായും എയര്‍ കണ്ടീഷന്‍ ചെയ്തവയാണെന്നും,എന്നാല്‍ എയര്‍ കണ്ടീഷനിങ് ഇല്ലാത്ത സ്‌കൂളുകളുകളും ഉള്ളതിനാല്‍ കടുത്ത ചൂടില്‍ കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ സ്‌കൂള്‍ ബോര്‍ഡ് പറയുന്നു. വിദ്യാര്‍ത്ഥികള്‍ തൊപ്പികള്‍, സണ്‍സ്‌ക്രീന്‍, കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ എന്നിവ ധരിക്കാനും ധാരാളം വെള്ളം കുടിക്കാനും കത്തില്‍ നിര്‍ദേശിക്കുന്നു.

വായുസഞ്ചാരം ഉറപ്പാക്കാന്‍ ജീവനക്കാര്‍ ഫാനുകള്‍ ഉപയോഗിക്കുമെന്നും സാധ്യമാകുമ്പോഴെല്ലാം ലൈറ്റുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യുമെന്നും ടിഡിഎസ്ബി അറിയിച്ചു. ഉഷ്ണതരംഗ മുന്നറിയിപ്പ് സമയത്ത് സ്‌കൂളുകള്‍ അടയ്ക്കുന്നത് ടിഡിഎസ്ബിയോ പ്രവിശ്യയിലുടനീളമുള്ള മറ്റ് സ്‌കൂള്‍ ബോര്‍ഡുകളോ സാധാരണയായി സ്വീകരിക്കുന്ന നടപടിയല്ല. കാരണം രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും ടിഡിഎസ്ബി പറയുന്നു.

ടൊറന്റോയില്‍ തിങ്കളാഴ്ചത്തെ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടുമെന്ന് എന്‍വയണ്‍മെന്റ്കാനഡഅറിയിച്ചു.

You might also like

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

Top Picks for You
Top Picks for You